
ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിന് മുന്നോടിയായി മുന്‍ നായകന് എം.എസ്. ധോണി ഇന്ത്യന്‍ ടീം ക്യാമ്പിനൊപ്പം ചേര്‍ന്നു. ധോണി ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്ന ചിത്രങ്ങള്‍ ബി.സി.സി.ഐ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചു. ചെന്നൈ സൂപ്പര്‍ കിങ്സിനെ നാലാം ഐ.പി.എല്‍ കിരീടത്തിലേക്ക് നയിച്ച ധോണി മെന്റര്‍ എന്ന പുതിയ റോളിലാണ് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവന്നത്.
ലോകകപ്പിന് മുന്നോടിയായി ഇന്ത്യ തിങ്കളാഴ്ച ഇംഗ്ലണ്ടിനെതിരെയും ബുധനാഴ്ച ആസ്ട്രേലിയക്കെതിരെയും സന്നാഹ മത്സരം കളിക്കുന്നുണ്ട്. ഒക്ടോബര്‍ 24ന് പാകിസ്താനെതിരെയാണ് ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ആദ്യ മത്സരം.
ട്വന്റി20 ലോകകപ്പില്‍ മാത്രമായിരിക്കും ധോണിയുടെ സേവനം. ധോണിയുടെ സാന്നിധ്യം ഇന്ത്യന്‍ ടീമിന് മൊത്തം ഗുണം ചെയ്യുമെന്ന് നായകന് കോലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
‘വലിയ അനുഭവസമ്പത്തിനുടമയാണ് ധോണി. അദ്ദേഹം വളരെ ആവേശഭരിതനുമാണ്. എന്നും ധോണി ഞങ്ങള്ക്കൊല്ലാവര്ക്കും ഒരു ഉപദേഷ്ടാവായിരുന്നു. കരിയറിന്റെ തുടക്കത്തില്‍ ആദ്യ സുപ്രധാന ടൂര്‍ണമെന്റ് കളിക്കുന്ന ചെറുപ്പക്കാര്‍ക്ക് ഇത് വളരോ ഗുണകരമായിരിക്കും.’- കോലി പറഞ്ഞു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)