
റെഡ് സിഗ്നലില്‍ മുന്നോട്ടു പോയാല്‍ ജീവന് നഷ്ട്ടമാകും എന്ന മാതൃകയിൽ ട്രാഫിക് നിയമങ്ങള്‍ പഠിപ്പിക്കാന്‍ മുംബൈ പൊലീസിന്റെ സ്ക്വിഡ് ഗെയിം മാതൃക വീഡിയോ വൈറലാകുന്നു. സീരീസിലെ ഗെയിമില്‍ ഒരു പാവ ഗ്രീന്‍ ലൈറ്റ് എന്ന് പറയുമ്പോള്‍ മത്സാരാര്‍ത്ഥികള്‍ മുന്നോട്ടു പോവുകയും റെഡ് ലൈറ്റ് എന്നു പറയുമ്പോള്‍ നില്‍ക്കുകയുമാണ് ചെയ്യേണ്ടത്. എന്നാല്‍ റെഡ് ലൈറ്റ് പറഞ്ഞതിനു ശേഷവും മുന്നോട്ടു പോയാല്‍ കളിക്കാര്‍ക്ക് വെടിയേല്‍ക്കും. ഇതില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് മുംബൈ പോലീസ് ട്രാഫിക് സന്ദേശം തയ്യാറാക്കിയിരിക്കുന്നത്.
View this post on Instagram
'റോഡിലെ നിങ്ങളുടെ ഗെയിമിന്റെ മുന്നിരക്കാരന് നിങ്ങളാണ് പുറത്താകാതെ നിങ്ങള്‍ക്ക് രക്ഷിക്കാനാകും റെഡ് ലൈറ്റുകളില്‍ നിര്‍ത്തുക.' എന്ന അടിക്കുറിപ്പോടെയാണ് മുംബൈ പോലീസ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
അതിജീവനത്തിന്റെ കഥ സാഹസികവും ഭയാനകവുമായി അവതരിപ്പിക്കുന്ന നെറ്റ്ഫ്ലിക്സിന്റെ സ്ക്വിഡ് ഗെയിം സീരീസ് ഇതിനോടകം 111 ദശലക്ഷം പേര് കണ്ടു കഴിഞ്ഞു. ഭാഷാ ഭേദമന്യേ ലോകത്തിന്റെ വിവിധ കോണിലുള്ളവര്‍ ഒരുപോലെ സീരീസിനെ സ്വീകരിച്ചിട്ടുണ്ട്. കടക്കെണിയില്‍ അകപ്പെട്ട ഒരുകൂട്ടം ആളുകള്‍ ചില ഗെയിമുകള്‍ കളിക്കുന്നതാണ് സീരീസിന്റെ പ്രമേയം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)