
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിലും ഇന്ത്യയുടെ പുതിയ ജേഴ്സി പ്രദർശിപ്പിച്ചത് കൗതുകമായി. 13-ാം തീയതി വൈകീട്ടോടെയാണ് ബുർജ് ഖലീഫയിൽ ഇന്ത്യയുടെ ജേഴ്സി പ്രദർശിപ്പിക്കപ്പെട്ടത്.ക്യാപ്റ്റൻ വിരാട് കോലി, വൈസ് ക്യാപ്റ്റൻ രോഹിത് ശർമ, കെ.എൽ രാഹുൽ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ തുടങ്ങിയവർ ഇന്ത്യയുടെ പുതിയ ജേഴ്സി ധരിച്ച് നിൽക്കുന്ന ചിത്രമടക്കമാണ് ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചത്. കെട്ടിടത്തിൽ ജേഴ്സി പ്രദർശിപ്പിക്കുന്നതിന്റെ വീഡിയോ എം.പി.എൽ സ്പോർട്സ് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചിട്ടുണ്ട്.
For the first time ever, a Team India Jersey lit up the @BurjKhalifa
— MPL Sports (@mpl_sport) October 14, 2021
The #BillionCheersJersey inspired by the cheers of a billion fans reached new heights, quite literally ???? Are you ready to #ShowYourGame & back Team India ???? pic.twitter.com/LCUxX6NWqz
കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ജേഴ്സി സ്പോൺസർമാരായ എം.പി.എൽ സ്പോർട്സ് ടീമിന്റെ പുതിയ ജേഴ്സി പുറത്തിറക്കിയത്. ഈ മാസം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിന് മുന്നോടിയായാണ് ജേഴ്സി പുറത്തിറക്കിയത്. ബിസിസിഐ തങ്ങളുടെ ഔദ്യോഗിക പേജിലൂടെ ജേഴ്സി പുറത്തിറക്കിയതിനു പിന്നാലെ ഇത് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.'ബില്യൺ ചിയേഴ്സ് ജേഴ്സി' എന്ന് പേരിട്ടിരിക്കുന്ന വസ്ത്രം കടുംനീല നിറത്തിലാണ്. ഒക്ടോബർ 17 മുതൽ യു.എ.ഇ.യിലും ഒമാനിലുമായാണ് ട്വന്റി 20 ലോകകപ്പ്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)