
നിങ്ങൾക്ക് അമിതമായി രോമം വളരാറുണ്ടോ...? ഉണ്ടെങ്കിൽ ഈ അവസ്ഥയെ ഹിർസ്യൂട്ടിസം എന്നാണ് വിളിക്കുന്നത്. സ്ത്രീകളുടെ മുഖത്തും ശരീരത്തിലും ഇളം നിറമുള്ള മുടി സാധാരണമാണ്, എന്നാൽ ഹിർസ്യൂട്ടിസത്തിൽ ഈ രോമങ്ങൾ കട്ടിയുള്ളതും ഇരുണ്ട നിറമുള്ളതുമാണ്. ഈ അനാവശ്യ രോമങ്ങൾ മുഖത്തോ കൈകളിലോ പുറകിലോ നെഞ്ചിലോ എവിടെയും വരാം. സ്ത്രീകളിലെ ഹിർസ്യൂട്ടിസം സാധാരണയായി പുരുഷ ഹോർമോണുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹിർസ്യൂട്ടിസം ദോഷകരമല്ല. കാരണം മറ്റൊന്നുമല്ല, ടെസ്റ്റോസ്റ്റിറോണിനൊപ്പം ആൻഡ്രോജൻ ഹോർമോണുകളുടെ അളവും സാധാരണ നിലയേക്കാൾ കൂടുമ്പോൾ സ്ത്രീകളുടെ ശരീരത്തിൽ അനാവശ്യ രോമങ്ങൾ വളരാൻ തുടങ്ങും.
ഇക്കാരണത്താൽ, പുരുഷന്മാരെപ്പോലെ സ്ത്രീകളിൽ മുടി വളരാൻ തുടങ്ങുന്നു. മറ്റൊന്ന്, പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം (പിസിഒഎസ്) ആണ്. ഇത് ഹോർമോൺ ഉൽപാദനത്തെയും ആർത്തവത്തെയും ഗർഭത്തെയും ബാധിക്കുന്നു. ഇതുകൂടാതെ, അഡ്രീനൽ ഗ്രന്ഥി തകരാറുകൾ കാരണം, സ്ത്രീകളുടെ ശരീരത്തിൽ അനാവശ്യ രോമങ്ങൾ അതിവേഗം വളരാൻ തുടങ്ങുന്നു.
ലക്ഷണങ്ങൾ
- പെട്ടെന്നുള്ള ശരീരഭാരം
- മുഖക്കുരു
- കടുത്ത ക്ഷീണം
- മാനസികാവസ്ഥ മാറ്റങ്ങൾ
- പെൽവിക് വേദന
- തലവേദന
- വന്ധ്യത
- ഉറങ്ങാൻ ബുദ്ധിമുട്ട്
എന്നിവയാണ് ഹിർസ്യൂട്ടിസത്തിന്റെ സാധാരണ ലക്ഷണങ്ങൾ. ചില സന്ദർഭങ്ങളിൽ വർദ്ധിച്ച രക്തസമ്മർദ്ദം, എല്ലുകളുടെയും പേശികളുടെയും ദുർബലപ്പെടുത്തൽ തുടങ്ങിയ ലക്ഷണങ്ങളും കാണപ്പെടുന്നു. ഹോർമോൺ അളവ് പരിശോധിക്കാൻ രക്തപരിശോധന നടത്താം.
മറ്റ് പ്രതിവിധികൾ:
1) പഞ്ചസാര - 2 സ്പൂൺ, ശുദ്ധജലം- 10 സ്പൂൺ, നാരങ്ങാ നീര് - 2 സ്പൂൺ
ചെറിയൊരു പാത്രത്തിൽ വെള്ളമെടുത്തു അതിൽ പഞ്ചസാര ലയിപ്പിക്കുക. ഇതിലേയ്ക്ക് നാരങ്ങാ നീരു യോജിപ്പിക്കാം. ഇനി ഈ കൂട്ടു മുഖത്തു രോമം ഉണ്ടാകുന്ന ഡയറക്ഷനിലേക്ക് തിരുമ്മി പിടിപ്പിക്കുക. നന്നായി തേയ്ച്ച ശേഷം 20 മിനിറ്റ് അനക്കാതെ വയ്ക്കാം. പച്ച വെള്ളത്തിൽ മുഖം നന്നായി ഉരുമ്മി ഇതു കഴുകി കളയാം. ഇത് ആഴ്ചയിൽ രണ്ടു തവണ ഇത്തരത്തിൽ ചെയ്യാവുന്നതാണ്.
2) ചോളപ്പൊടി - അര സ്പൂൺ, മുട്ട - 1, പഞ്ചസാര - 1 സ്പൂൺ
മുട്ടയുടെ വെള്ള ഒരു പാത്രത്തിലേയ്ക്കെടുക്കുക. ഇതിലേയ്ക്ക് ചോളപ്പൊടിയും പഞ്ചസാരയും ചേർക്കാം. ഇതു നന്നായി മിക്സ് ചെയ്ത ശേഷം മുഖത്തു തേയ്ച്ചു പിടിപ്പിക്കുക. 25 മിനിട്ടിനു ശേഷം ഇത് മുഖത്തു നിന്നു മെല്ലെ വലിച്ചെടുക്കാം. മുഖത്തെ രോമം നിശ്ശേഷം മാറും.
3) ഏത്തപ്പഴം-1, ഓട്സ്- 2 സ്പൂൺ
രണ്ടും നന്നായി യോജിപ്പിച്ചു പെയ്സ്റ്റ് രൂപത്തിലാക്കിയ ശേഷം മുഖത്തു രോമം വളരുന്ന ദിശയിലേക്കു തേയ്ച്ചു കൊടുക്കുക. പിന്നീട് നന്നായി വട്ടത്തിൽ മുഖം ഉരുമ്മുക. ഒരു 20 മിനിറ്റ് കൂട്ടു മുഖത്തിരിക്കട്ടെ. ഉണങ്ങിയ ശേഷം വെള്ളം ഉപയോഗിച്ചു കൂട്ടു കഴുകി കളയുക. ഇതു ആഴ്ചയിൽ രണ്ടു തവണ ചെയ്യാം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)