
തിരുവനന്തപുരം: നിയമസഭ കൈയാങ്കളിക്കേസില്‍ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ളവരുടെ വിടുതല്‍ ഹര്‍ജി തള്ളി. ആറ് പ്രതികളും നവംബര്‍ 22ന് കോടതിയില്‍ ഹാജരാകണം. വി. ശിവന്‍കുട്ടി, ഇ.പി ജയരാജന്, കെടി ജലീല്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സികെ സദാശിവന്, കെ അജിത്ത് എന്നീ ആറു പ്രതികളുടെ ഹര്‍ജിയാണ് കോടതി തള്ളിയത്.
നവംബര്‍ 22ന് ഇവരെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. തിരുവനന്തപുരം സിജെഎം കോടതിയുടെതാണ് തീരുമാനം.
നിയമസഭാ കൈയാങ്കളിക്കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കേരള ഹൈകോടതി തള്ളിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും അവിടെയും തിരിച്ചടി നേരിട്ടിരുന്നു. 2015 മാര്‍ച്ച് 13ന് ബാര്‍ കോഴ വിവാദം കത്തി നില്‍ക്കെ അന്നത്തെ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് അവതരം തടസ്സപ്പെടുത്താനാണ് നിയസമഭയില്‍ അന്നത്തെ പ്രതിപക്ഷത്തെ ഇടതു എം.എല്‍.എമാര്‍ അഴിഞ്ഞാടിയത്. പ്രതിപക്ഷം സ്പീക്കറുടെ കസേരടയടക്കം മറിച്ചിട്ടു.
മന്ത്രി ശിവന്‍കുട്ടിക്ക് പുറമെ ഇ.പി ജയരാജന്, കെ.ടി ജലീല്‍, കെ അജിത്ത് എന്നിവരടക്കമുളള എം.എല്‍.എമാര്‍ക്കെതിരെ പൊതു മുതല്‍ നശിപ്പിച്ചതടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കന്റോണ്‍മെന്റ് പൊലീസ് കേസ് എടുത്തത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കേസ് പിന്‍ലിക്കാന്‍ ശ്രമം തുടങ്ങിയിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)