
മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ചിത്രങ്ങൾ എക്കാലവും ആരാധകർക്ക് ഹരമാണ്. പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസം എന്നൊക്കെയാണ് നാം വിശേഷിപ്പിക്കുന്നത്. താരത്തിന്റെ പുത്തൻ ഗെറ്റപ്പുകൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകാറുമുണ്ട്. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോൾ ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നത്.
ചുവപ്പ് ലൈനുള്ള ചെക്കിന്റെ ഷർട്ടും അതിന് ചേരുന്ന കണ്ണടയും ധരിച്ച് നിൽക്കുന്ന താരത്തിന്റെ ഫോട്ടോയാണ് ശ്രദ്ധനേടുന്നത്. മമ്മൂട്ടി തന്നെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. പിന്നാലെ നിരവധി പേർ ഇത് ഷെയർ ചെയ്യുകയും ചെയ്തു. ജനാർദ്ദനും സിദ്ദിഖും മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. 'മമ്മൂസേ...' എന്നാണ് ജനാർദ്ദനൻ കമന്റ് ചെയ്തത്. ഹൃദയ ഇമോജിയാണ് സിദ്ദിഖ് ഇട്ടത്.
ശ്വേതാ മേനോൻ, ധർമ്മജൻ അടക്കമുള്ള താരങ്ങളും കമന്റുകളുമായി എത്തിയിട്ടുണ്ട്. എന്തായാലും താരത്തിന്റെ പുതിയ ചിത്രം എപ്പോഴത്തെയും പോലെ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞുവെന്നതിന് യാതൊരു സംശയവും ഇല്ല. ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യത തന്നെ അതിന് തെളിവാണ്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)