
പ്രഭുദേവ കേന്ദ്ര കഥാപാത്രമാകുന്ന തമിഴ് സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം 'ബഗീര'യുടെ ട്രെയ്ലർ പുറത്ത്. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു സീരിയല്‍ കില്ലറായാണ് പ്രഭുദേവ എത്തുന്നത്.
വ്യത്യസ്ത ഗെറ്റപ്പുകളിലാണ് പ്രഭുദേവ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഏഴ് നായികമാരാണ് ചിത്രത്തിലുള്ളത്. അമൈറ ദസ്തര്‍, രമ്യ നമ്പീശന്, ജനനി അയ്യര്‍, സഞ്ചിത ഷെട്ടി, ഗായത്രി ശങ്കര്‍, സാക്ഷി അഗര്‍വാള്‍, സോണിയ അഗര്‍വാള്‍ എന്നിവരാണ് ചിത്രത്തിലെ നായികമാർ. സായ് കുമാര്‍, നാസര്‍, പ്രഗതി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)