
ജയ്പൂർ: കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് രാജസ്ഥാനില്‍ പവര്‍കട്ട് നടപ്പാക്കിയെന്ന് റിപ്പോര്‍ട്ട്. വൈദ്യുത ക്ഷാമത്തെ തുടര്‍ന്ന് സംസ്ഥാനത്തെ 10 നഗരങ്ങളിലാണ് രാജസ്ഥാന് പവര്‍ കട്ട് നടപ്പാക്കുന്നത്. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് പവര്‍ കട്ട് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാണ് രാജസ്ഥാന്.
ജാര്‍ഖണ്ഡിലും ബിഹാറിലും സ്ഥിതി രൂക്ഷമാണ്. വൈദ്യുതി ക്ഷാമം ആന്ധ്രപ്രദേശിനെയും ബാധിച്ചെന്നും പവര്‍ കട്ട് നടപ്പാക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൃഷിയിടങ്ങളില്‍ ജലസേചനത്തിനായി പമ്പുകള്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ വിളനാശമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പല സംസ്ഥാനങ്ങളിലും 14 മണിക്കൂര്‍ വരെയാണ് അനൗദ്യോഗിക പവര്‍ കട്ട്. മതിയായ വൈദ്യുതിയുണ്ടെന്നാണ് സര്‍ക്കാര്‍ വാദമെങ്കിലും പവര്‍കട്ട് രൂക്ഷമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)