
തിരുവനന്തപുരം: എറണാകുളം–നിസാമുദ്ദീൻ മംഗള എക്സ്പ്രസിനു ആധുനിക ലിങ്ക് ഹോഫ്മാൻ ബുഷ് (എൽഎച്ച്ബി) കോച്ചുകൾ അനുവദിച്ച് റെയിൽവേ ബോർഡിന്റെ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണു തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ നിന്നുള്ള രണ്ടാമത്തെ പ്രതിദിന ഡൽഹി ട്രെയിനിനു പുതിയ കോച്ചുകൾ അനുവദിക്കാൻ തീരുമാനമായത്. റെയിൽവേ മെക്കാനിക്കൽ വിഭാഗം പുതിയ കോച്ചുകൾക്കായി നേരത്തേ ശുപാർശ സമർപ്പിച്ചിരുന്നു.
വളരെ ശോചനീയമാണു മംഗളയിലെ നിലവിലുള്ള കോച്ചുകൾ. 1998 കാലയളവിൽ നിർമിച്ച എസി കോച്ചുകളാണു ഏറെക്കാലമായി ട്രെയിനുലാണ്ടിയിരുന്നത്. പഴകിയ കോച്ചുകൾ ഏറെ പണിപ്പെട്ടാണു മെക്കാനിക്കൽ വിഭാഗം സർവീസിന് ഒരുക്കിയിരുന്നത്. ചെന്നൈ പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമാണം പൂർത്തിയാകുന്ന മുറയ്ക്കു പുതിയ കോച്ചുകൾ ലഭ്യമാകും.
മംഗളയ്ക്കു പുതിയ കോച്ചുകൾ അനുവദിക്കണമെന്ന ആവശ്യം റെയിൽവേ പരിഗണിച്ചതു സ്വാഗതാർഹമാണെന്നു ഹൈബി ഈഡൻ എംപി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടു ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസ്, ചീഫ് ഒാപ്പറേഷൻ മാനേജർ നീനു ഇട്ടിയേര എന്നിവർക്കു നിവേദനം നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മംഗളയ്ക്കു പുറമേ എറണാകുളം–ബെംഗളൂരു ഇന്റർസിറ്റി, ഓഖ, പട്ന ട്രെയിനുകൾക്കും പുതിയ കോച്ചുകൾ അനുവദിക്കണമെന്ന് എംപി ആവശ്യപ്പെട്ടു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)