
ദുബായ്: രാജസ്ഥാൻ റോയൽസിനെതിരെ മുംബൈ ഇന്ത്യൻസിന്റെ തകർപ്പൻ ജയം. രാജസ്ഥാന്റെ 90 റൺസ് പിന്തുടർന്ന അവർ, വെറും 8.2 ഓവറിൽ ലക്ഷ്യം കണ്ടു. രണ്ടു വിക്കറ്റ് നഷ്ടത്തിൽ 94 റൺസാണ് മുംബൈ നേടിയത്. തോൽവിയോടെ സഞ്ജു സാംസണിന്റെയും സംഘത്തിന്റെയും പ്ലേ ഓഫ് സാധ്യകൾ ഏറെക്കുറെ അവസാനിച്ചു. അടുത്ത മത്സരത്തിൽ കൊൽക്കത്തയെ 120 റൺസിനെങ്കിലും തോൽപ്പിച്ചെങ്കിൽ മാത്രമേ അവർക്ക് ആശയ്ക്ക് വകയുള്ളൂ. ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമായി നിലനിർത്തിയ മുംബൈ, പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തായി.
മുംബൈയ്ക്കായി ഓപ്പണർ ഇഷാൻ കിഷൻ (50*) അർധസെഞ്ചുറി നേടി. ക്യാപ്റ്റൻ രോഹിത് ശർമ (22), സൂര്യകുമാർ യാദവ് (13) എന്നിവരാണ് പുറത്തായത്. അഞ്ച് റൺസോടെ ഹാർദ്ദിക് പാണ്ഡ്യ പുറത്താകാതെ നിന്നു. ഒന്നാം വിക്കറ്റിൽ രോഹിത്തും ഇഷാനും ചേർന്ന് 23 റൺസ് നേടി. മുസ്തഫിസുർ റഹ്മാൻ, ചേതൻ സകരിയ എന്നിവരാണ് രാജസ്ഥാനായി വിക്കറ്റ് വീഴ്ത്തിയത്.
നേരത്തെ, ചെന്നൈയ്ക്കെതിരായ കഴിഞ്ഞ മത്സരത്തിൽ തകർത്തടിച്ച രാജസ്ഥാൻ റോയൽസ് ബാറ്റർമാരെ മുംബൈ ഇന്ത്യൻസ് 90 റൺസിൽ ഒതുക്കുകയായിരുന്നു. 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥന് 90 റൺസെടുത്തത്. ടോസ് നേടിയ മുംബൈ ഇന്ത്യൻ നായകൻ രോഹിത് ശർമ രാജസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. രാജസ്ഥാൻ ബാറ്റിങ് നിരയിൽ നാല് പേർ മാത്രമാണ് രണ്ടക്കം കടന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)