
സിനിമാ ചിത്രീകരണത്തിനായി ബഹിരാകാശത്തേക്ക് പറന്ന് റഷ്യൻ സംഘം. 'ദ ചലഞ്ച്' എന്ന ചിത്രം ഷൂട്ട് ചെയ്യാനാണ് നടി യൂലിയ പെരേസില്‍ഡും സംവിധായകന് കിം ഷിപെന്‍കോയും യാത്ര തിരിച്ചത്. ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ആദ്യ സിനിമയാണിത്. റഷ്യന്‍ സോയുസ് സ്പെയ്സ് ക്രാഫ്റ്റിലാണ് ഇരുവരുടെയും യാത്ര. ബഹിരാകാശ യാത്രികനായ ആന്റണ്‍ ഷ്കപ്ലറേവും ഇവര്‍ക്കൊപ്പമുണ്ട്.
ഹൃദയസംബന്ധമായ രോഗം ബാധിച്ച ബഹിരാകാശ സഞ്ചാരിയുടെ ജീവൻ രക്ഷിക്കാനായി പുറപ്പെടുന്ന ഒരു ഡോക്ടറുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. യൂലിയ പെരേസിൽഡാണ് ഡോക്ടറുടെ വേഷത്തിലെത്തുന്നത്.റഷ്യൻ സോയുസ് സ്പെയ്സ് ക്രാഫ്റ്റിലാണ് ഇവരുടെ യാത്ര. ബഹിരാകാശ യാത്രികനായ ആന്റൺ ഷ്കപ്ലറേവും ഇവർക്കൊപ്പമുണ്ട്. ഖസാഖ്സ്ഥാനിലെ റഷ്യൻ സ്പെയ്സ് സെന്ററിൽ നിന്നായിരുന്നു യാത്ര. ബഹിരാകാശത്ത് സുരക്ഷിതമായി ഇവർ എത്തിച്ചേർന്നുവെന്നാണ് റിപ്പോർട്ടുകൾ.
പന്ത്രണ്ട് ദിവസത്തെ ചിത്രീകരണത്തിനുശേഷം സംഘം ഭൂമിയിലേക്ക് മടങ്ങും.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)