
ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് 3000 കിലോ ഗ്രാം ഹെറോയിന്‍ പിടിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സച്ചിന് പൈലറ്റ്. 20,000 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് കഴിഞ്ഞ മാസം പിടിക്കൂടിയത്.
വിശാഖപട്ടണം ആസ്ഥാനമായ ഒരു കമ്പനിക്കു ഗുജറാത്തില്‍ ചരക്കു കൈമാറ്റം ചെയ്യേണ്ട ആവശ്യമെന്താണെന്ന് അദ്ദേഹം ചോദിച്ചു. ശരിയായ അന്വേഷണം പ്രഖ്യാപിക്കാതെ സര്‍ക്കാര്‍ കുറ്റവാളികളെ സംരക്ഷിക്കുകയാണെന്നും സച്ചിന് പൈലറ്റ് മാധ്യമങ്ങളോടു പറഞ്ഞു. രാജ്യ സുരക്ഷയ്ക്കു ഭീഷണിയാകുന്ന ഈ കേസില്‍ നിര്‍ബന്ധമായും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ദിവസത്തെ മുംബൈ സന്ദര്‍ശനത്തിനിടയിലാണ് പൈലറ്റിന്റെ പ്രതികരണം.
എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അറസ്റ്റു ചെയ്തതില്‍ യോഗി ആദിത്യനാഥിനെതിരെയും പൈലറ്റ് വിമര്‍ശനം ഉന്നയിച്ചു. കൂടാതെ ലാഖിംപൂരില്‍ കര്‍ഷകരെ വണ്ടി കയറ്റി കൊന്ന സംഭവത്തിലും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുന്ദ്ര തുറമുഖത്തു നിന്ന് മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)