
ഷഹീന് ചുഴലിക്കാറ്റ് വരും മണിക്കൂറുകളില്‍ തീരത്തോടടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സാഹചര്യത്തില്‍ ഒമാനില്‍ കനത്ത ജാഗ്രത. രാജ്യത്ത് കഴിഞ്ഞ ദിവസം മുതല്‍ അതിശക്തമായ മഴ തുടരുകയാണ്. കാറ്റ് നേരിട്ട് ബാധിക്കുമെന്ന് കരുതപ്പെടുന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. രാജ്യത്ത് രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
ചുഴലിക്കാറ്റിന്റെ കേന്ദ്ര ഭാഗം ഇപ്പോള്‍ മസ്കത്ത് തീരത്തുനിന്ന് 62.67 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. വൈകുന്നേരത്തോടെ കാറ്റ് കരയില്‍ പ്രവേശിക്കുമെന്നാണ് പ്രവചനം. ചുഴലിക്കാറ്റിന്റെ ശക്തി ക്രമാതീതമായി വർദ്ധിച്ചാൽ, ജനങ്ങൾ വീടുകളുടെ ജനലുകളും വാതിലുകളും അടച്ച് വീടിനുള്ളിൽ കഴിയണമെന്ന് ഒമാൻ ദേശിയ ദുരന്ത നിവാരണ സമതി ആവശ്യപ്പെട്ടു.
രാജ്യത്ത് പലയിടങ്ങളിലും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അൽ ബാത്തിന ഗവര്‍ണറേറ്റിലെ സഹം വിലായത്തിൽ കടൽ തിരമാലകൾ സംരക്ഷണ മതിൽ മറികടന്ന് കരയിലേക്ക് കയറി. ഇവിടങ്ങളില്‍ വീടുകളിലേക്ക് കടൽ വെള്ളം കയറുന്നുവെന്ന് ഒമാൻ ടെലിവിഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മസ്കത്ത് ഗവര്‍ണറേറ്റിൽ അൽ വത്തയ്യാ പ്രദേശത്ത് കനത്ത മഴ മൂലം അൽ നഹ്ദ പ്രസിന് പിന്നിലുള്ള മല ഇടിഞ്ഞു വീണു. ആളപായമൊന്നും റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ല.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)