
- വിവിധ വിലകളിലുടനീളം സ്മാര്‍ട്ട്ഫോണുകളുടെ വിശാലമായ ശ്രേണി
- അതിശയകരമായ പ്രകടനം, ഡിസൈന്‍ എന്നിവയുടെ സംയോജനമായ പോക്കോ സി31, ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ വിഭാഗത്തെ കൂടുതല്‍ ശക്തമാക്കുന്നു.
തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ഓണ്‍ലൈന്‍ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ പോക്കോ ഫ്ളിപ്പ്ക്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്സ് വില്‍പ്പനയ്ക്ക് മുന്നോടിയായി സ്മാര്‍ട്ട്ഫോണുകളുടെ ശ്രേണിയില്‍ ആവേശകരമായ ഓഫറുകളും ഡീലുകളും പ്രഖ്യാപിച്ചു. ആഘോഷ സീസണിന് ആവേശം പകരുന്നതിനായി പോക്കോ സി31 അവതരിപ്പിക്കുന്നതോടെ ഈ വിഭാഗത്തില്‍ ശക്തമായ ഒരു മത്സരത്തിനിറങ്ങുകയാണ് കമ്പനി. 2021 ഒക്ടോബര്‍ 2 മുതല്‍ 10 വരെ ഉപയോക്താക്കള്‍ക്ക് മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തിലുള്ള വിലയില്‍ ശക്തമായ ഡിവൈസുകള്‍ ലഭിക്കുന്നു.
അവതരിപ്പിക്കുന്നു പോക്കോ സി31
പോക്കോ സി31 8499 രൂപ മുതല്‍ ലഭ്യമാകുന്നതോടെ ഈ ഫെസ്റ്റീവ് സീസണ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആഘോഷമാക്കാന്‍ സാധിക്കുന്നു. പോക്കോ സി31-ലെ 20:9 അനുപാതത്തിലുള്ള വലിയ 16.58 സെന്റീമീറ്റര്‍ (6.53) എച്ച്ഡി+ ഡിസ്പ്ലേ ആഴത്തിലുള്ള ദൃശ്യാനുഭവവും ഇ-ലേണിംഗ് അനുഭവവും നല്കുന്നു. ദീര്‍ഘനേരം ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഹാനികരമായ നീല വെളിച്ചത്തില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്നതിന് TÜV റെയ്ന്‍ലാന്‍ഡ് അംഗീകാരമുള്ള റീഡിംഗ് മോഡ് 2.0 ഡിസ്പ്ലേയാണ് നല്‍കിയിരിക്കുന്നത്. ഇതിലുള്ള വിശ്വസനീയമായ ഹീലിയോ ജി35 പ്രൊസസ്സര്‍, ഹൈപ്പര്‍ എന്ജിന് ഗെയിം ടെക്നോളജി എന്നിവ അതിവേഗ പ്രകടനം, സുഗമവും സുസ്ഥിരവുമായ ഗെയിംപ്ലേ എന്നിവ സാധ്യമാക്കുന്നു. 4ജിബി LPDDR4X റാമുമായി വരുന്ന 12എന്‍എം പ്രോസസ്സര്‍ 2.3ജിഗാഹേട്സ് വരെ തടസ്സമില്ലാത്ത പ്രകടനം നല്കുന്നു.
ആകര്‍ഷകമായ ടു-ടോണ്‍ ഡിസൈനിലുള്ള പോക്കോ സി31 സ്മാര്‍ട്ട്ഫോണിന്റെ തനതായ ആന്റി-സ്ലിപ്പ് ഗ്രിപ്പ് ഡിസൈന്‍ ആകര്‍ഷകവും ശക്തവുമായ ലുക്ക് നല്കുന്നു. 13 എംപി പ്രൈമറി ക്യാമറ, 2 എംപി ഡെപ്ത് സെന്‍സര്‍, പുറകുവശത്ത് 2 എംപി മാക്രോ സെന്‍സര്‍ എന്നീ ഇന്റേണല്‍ ഫീച്ചറുകളുടെ സന്തുലിതമായ സെറ്റ് വ്യക്തവും ഡീറ്റെയിലുകളുള്ളതുമായ ചിത്രങ്ങള്‍ നല്കുന്നു. കൂടുതല്‍ സമയം പ്രവര്‍ത്തിക്കുന്നതിനായി ഒപ്റ്റിമൈസ് ചെയ്ത് പോക്കോ സി31 ഒരു വലിയ 5000എംഎഎച്ച് ദൈര്‍ഘ്യമേറിയ ബാറ്ററിയുമായാണ് വരുന്നത്. ഈ വിഭാഗത്തിലെ മറ്റ് ബാറ്ററികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏകദേശം 2.5 വര്‍ഷത്തോളം (1000 ചാര്‍ജിംഗ് സൈക്കിളുകള്‍) ബാറ്ററി പുതിയത് പോലെ തുടരുന്നതിന് ഇത് സഹായിക്കും. പെട്ടന്ന് വെള്ളം വീഴുമ്പോള്‍ ഉണ്ടാകുന്ന കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാന്‍ പി2ഐ നാനോ കോട്ടിംഗ് പോക്കോ സി31-ലുണ്ട്. മാത്രമല്ല കൊറോഷന്‍-പ്രൂഫ്-പോര്‍ട്ടുകള്‍, റബ്ബറൈസ്ഡ് സീലുകള്‍, 380വി സര്‍ജ് പ്രൊട്ടക്ഷന്‍ എന്നിവയിലൂടെ അധിക സംരക്ഷണവും ലഭിക്കുന്നു.
പോക്കോ സി31 റോയല്‍ ബ്ലൂ, ഷാഡോ ഗ്രേ എന്നീ രണ്ട് കളര്‍ വേരിയന്റുകളിലും 3+32 ജിബി, 4+64 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലും ഫ്ളിപ്പ്ക്കാര്‍ട്ട് മാത്രം ലഭ്യമാകും. 3+32 ജിബി പതിപ്പിന്റെ വില 8499 രൂപയാണ്, 4 +64 ജിബി പതിപ്പിന്റെ വില 9499 രൂപയാണ്. പോക്കോ സി 31-ന്റെ രണ്ട് പതിപ്പുകളും ഫ്ളിപ്പ്ക്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡെയ്സ് സെയിലില്‍ യഥാക്രമം 7999 രൂപയ്ക്കും 8999 രൂപയ്ക്കും ലഭ്യമാകും. കൂടാതെ ഐസിഐസിഐ, ആക്സിസ് ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകളില്‍ 10% അധിക ഡിസ്കൗണ്ട് ലഭിക്കുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)