
കുവൈത്തിൽ സ്റ്റേഡിയങ്ങളിൽ കാണികളെ പ്രവേശിപ്പിക്കുന്നതിന് വീണ്ടും വിലക്കേർപ്പെടുത്തി. ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കാൻ കൃത്യമായ മാർഗരേഖയും കർമ പദ്ധതിയും ആവിഷ്കരിച്ചതിന് ശേഷം മാത്രം കാണികൾക്ക് പ്രവേശനം അനുവദിച്ചാൽ മതിയെന്നാണ് തീരുമാനം.
ജാബിർ സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം അമീർ കപ്പ് ടൂര്‍ണമെന്റ് കാണാൻ കാണികളുടെ തള്ളിക്കയറ്റം ഉണ്ടായ സാഹചര്യത്തിലാണ് സ്പോർട്സ് അതോറിറ്റി സ്റേഡിയങ്ങളിൽ കാണികളെ പ്രവേശിപ്പിക്കുന്നതിനു നിയന്ത്രണം പ്രഖ്യാപിച്ചത്. ആരോഗ്യ സുരക്ഷ നിർദേശങ്ങൾ പാലിക്കാൻ കൃത്യമായ മാർഗരേഖയും കർമ പദ്ധതിയും ആവിഷ്കരിച്ചതിന് ശേഷം പ്രവേശനം വീണ്ടും അനുവദിക്കും. ഇതിനായി അധികൃതർ ഞായറാഴ്ച യോഗം ചേരുന്നുണ്ട്. കഴിഞ്ഞ വർഷം കാണികൾ ഇല്ലാതെയാണ് അമീർ കപ്പ് നടത്തിയതെങ്കിൽ ഇത്തവണ നിയന്ത്രണങ്ങളോടെ കാണികൾക്ക് പ്രവേശനം അനുവദിച്ചിരുന്നു.
സ്റ്റേഡിയത്തിന്റെ ശേഷിയുടെ 30 ശതമാനം കാണികളെ മാത്രം പ്രവേശിപ്പിക്കണമെന്ന നിബന്ധനയോടെയാണ് മന്ത്രിസഭ കാണികളെ ഉൾക്കൊള്ളിക്കുന്നതിന് അനുമതി നൽകിയത്. എന്നാൽ കഴിഞ്ഞ ദിവസം നടന്ന സെമി ഫൈനൽ മത്സരം കാണാൻ അനുവദിക്കപ്പെട്ടതിലുമധികധിമാളുകള് എത്തി. ഇതാണ്പുതിയ തീരുമാനത്തിലേക്ക് നയിച്ചത്. നവംബർ 23നാണ് അമീർ കപ്പ് ഫുട്ബാൾ ഫൈനൽ.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)