
ദുബായ്: ചെന്നൈ സൂപ്പർ കിങ്സിനെ വിറപ്പിച്ച് സൺറൈസേഴ്സ് ഹൈദരാബാദ് കീഴടക്കി. ആവേശകരമായ മത്സരത്തിൽ ആറുവിക്കറ്റിനാണ് ചെന്നൈ ഹൈദരാബാദിനെ കീഴടക്കിയത്. ഹൈദരാബാദ് ഉയർത്തിയ 135 റൺസ് വിജയലക്ഷ്യം ചെന്നൈ അവസാന ഓവറിലാണ് മറികടന്നത്.ധോനിയുടെ തകർപ്പൻ സിക്സിലൂടെ ചെന്നൈ വിജയത്തിലേക്ക് കുതിച്ചു. രണ്ട് പന്തുകൾ ശേഷിക്കേയാണ് മഞ്ഞപ്പടയുടെ വിജയം.
ഒരു ഘട്ടത്തിൽ അനായാസ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന സൂപ്പർ കിങ്സിനെ തകർച്ചയിലേക്ക് തള്ളിയിടാൻ സൺറൈസേഴ്സിന് കഴിഞ്ഞു. മികച്ച പ്രകടനം പുറത്തെടുത്ത ചെന്നൈ ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്വാദും ഫാഫ് ഡുപ്ലെസ്സിയുമാണ് വിജയം സമ്മാനിച്ചത്. സ്കോർ: സൺറൈസേഴ്സ് 20 ഓവറിൽ ഏഴിന് 134. ചെന്നൈ 19.4 ഓവറിൽ നാലിന് 139
ഈ വിജയത്തോടെ 18 പോയന്റുമായി ചെന്നൈ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചു. സൺറൈസേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്തായി.
135 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണർമാരായ ഫാഫ് ഡുപ്ലെസിയും ഋതുരാജ് ഗെയ്ക്വാദും ചേർന്ന് നൽകിയത്. ആദ്യ രണ്ടോവറിൽ റൺസെടുക്കാൻ ബുദ്ധിമുട്ടിയെങ്കിലും പതിയേ ടീം ട്രാക്കിൽ കയറി. ഋതുരാജാണ് ആദ്യം ആക്രമിക്കാൻ ആരംഭിച്ചത്. പിന്നാലെ ഡുപ്ലെസ്സിയും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തു. 6.4 ഓവറിൽ ചെന്നൈ 50 കടത്തി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)