
കൊച്ചി: പ്രമുഖ മെക്സിക്കൻ റെസ്റ്റോറന്റ് ബ്രാൻഡായ ടാക്കോ ബെൽ ഉപഭോക്താക്കൾക്ക് രണ്ട് പുതിയ രുചികൾ കൂടി അവതരിപ്പിക്കുന്നു. ഗ്രിൽഡ് ചീസ് ബറിറ്റോയും ക്വസഡില്ലയുമാണ് മെനുവിൽ കൂട്ടിച്ചേർത്ത പുതിയ രുചികൾ.
ഗ്രിൽഡ് ചീസ് ബറിറ്റോ, ക്വസഡില്ല എന്നിവ ചീസ് പ്രേമികൾക്ക് വളരെയധികം ആസ്വദിക്കാനാവുന്ന ഡിഷുകളാണ്. ഉപഭോക്താക്കൾക്ക് ഏറ്റവും പ്രിയപ്പെട്ട ചീസ് ഫേളവർ അനുഭവിക്കാൻ വെജിറ്റേറിയൻ വേരിയന്റിന് വെറും 129 രൂപയും നോൺ-വെജിറ്റേറിയൻ വേരിയന്റിന് വെറും 149 രൂപയുമാണ് വില.
പുറത്ത് ഗ്രിൽ ചെയ്ത ചീസും അകത്ത് രണ്ട് ബ്ലെൻഡ് ചീസും ഉള്ളതിനാൽ ഗ്രിൽഡ് ചീസ് ബറിറ്റോയും ക്വസഡില്ലയും രുചികരമായ ഭക്ഷണം തേടുന്നവർക്കുള്ള മികച്ച തിരഞ്ഞെടുപ്പുകളാണ്. ടാക്കോ ബെല്ലിന്റെ സിഗ്നേച്ചർ എക്സോട്ടിക് ചേരുവകളായ ടു-ബ്ലെൻഡ് ചീസ്, സ്പൈസി റാഞ്ച് സോസ്, ജലാപെനോ റൈസ് എന്നിവ കൊണ്ട് നിറച്ച മൃദുവായ ടോർട്ടില റോളാണ് ആദ്യത്തേത്. ചീസും ക്രീമി ജലപെനോ സോസും നിറഞ്ഞ മൃദുവായ ഗ്രിൽഡ് ടോർട്ടിലയാണ് രണ്ടാമത്തേത്.
ഞങ്ങളുടെ ഉൽപ്പന്ന പോർട്ട്ഫോളിയോയിൽ ഇതുവരെ കാണാത്ത കൂട്ടിച്ചേർക്കലുകൾ പരീക്ഷിക്കുന്നതിൽ ഞങ്ങൾ ശരിക്കും ആവേശഭരിതരാണ്. ഇതിനു മുന്നേയുള്ള കൂട്ടിച്ചേർക്കലുകളായ ടാക്കോ പാർട്ടി ഫീസ്റ്റ്, ബെസ്റ്റ് ഓഫ് ബെൽ മെനു എന്നിവയ്ക്ക് മികച്ച ഉപഭോക്തൃ പ്രതികരണം ലഭിച്ചു. ഞങ്ങളുടെ ഏറ്റവും പുതിയതും അതുല്യവുമായ ഓഫറുകൾ വീണ്ടും ഹൃദയങ്ങൾ കീഴടക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്-ടാക്കോ ബെല്ലിന്റെ ഫ്രാഞ്ചൈസി പാർട്ണർ കമ്പനിയായ ബർമൻ ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ഗൗരവ് ബർമൻ പറഞ്ഞു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)