
അജിത്തിനെ നായകനാക്കി എച്ച്.വിനോദ് കുമാർ സംവിധാനം ചെയ്ത ചിത്രമാണ് 'വലിമൈ'. സമീപകാലത്തു ഏറ്റവും അധികം ചർച്ചയാക്കപ്പെട്ട സിനിമയാണിത്. അടുത്ത വർഷം പൊങ്കൽ റിലീസായി ചിത്രം തീയറ്ററുകളിലെത്തും. ഈ സിനിമയുടെ അതെ ടീം വീണ്ടും ഒന്നിക്കുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. സിനിമയുടെ നിർമാതാവായ ബോണി കപൂറാണ് അജിത്ത് ആരാധകർക്കു ആവേശം പകരുന്ന വാർത്ത പുറത്തു വിട്ടിരിക്കുന്നത്.
തന്റെ അടുത്ത സിനിമ എച്ച്.വിനോദിനും അജിത്ത് കുമാറിനുമൊപ്പമാണെന്ന് ദി ഹിന്ദുവിനു കൊടുത്ത അഭിമുഖത്തിൽ പറയുന്നു. അജിത്തിന്റെ കരിയറിലെ 61-ാം ചിത്രമായിരിക്കും ഇത്. സിനിമാ പ്രഖ്യാപനത്തിനു മുമ്പ് തന്നെ 'തല 61 'എന്ന ഹാഷ് ടാഗ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സിനിമ യാഥാർഥ്യമായാൽ മൂവരും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമായിരിക്കും അത്. 'നേർകൊണ്ട പാർവൈ' ആയിരുന്നു ഇവർ ആദ്യമായി ഒന്നിച്ച ചിത്രം. ബോളിവുഡ് സിനിമ 'പിങ്കി'ന്റെ തമിഴ് റീമേക്കായിരുന്നു ഈ ചിത്രം.
'വലിമൈയി'ൽ പൊലീസ് വേഷത്തിലാണ് അജിത്ത് എത്തുന്നത്. ആക്ഷൻ രംഗങ്ങളിൽ അഭിനയിക്കുന്നതിനിടെ അജിത്തിനു പരിക്കേറ്റത് സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയമായിരുന്നു. യാമി ഗൗതം, ഇലിയാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിവരാണ് ചിത്രത്തിലെ നായികമാർ. രാജ് അയ്യപ്പ, അച്യുത് കുമാർ, സുമിത്ര, കാർത്തികേയ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)