
ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരേ കർഷക സംഘടനകൾ പ്രഖ്യാപിച്ച ഭാരത് ബന്ദിൽ സ്തംഭിച്ച് രാജ്യതലസ്ഥാനം. ഡൽഹിയിലെ പ്രധാനപ്പെട്ട അതിർത്തികളിലെല്ലാം കർഷകർ റോഡ് തടഞ്ഞ് പ്രതിഷേധിക്കുകയാണ്. ഡൽഹി-ഗുരുഗ്രാം അതിർത്തിയിൽ തിങ്കളാഴ്ച രാവിലെ മുതൽ വലിയ ഗതാഗത തടസമുണ്ടായി. ദേശീയപാതയിൽ ഒന്നര കിലോമീറ്ററോളം ദൂരം വാഹനങ്ങളുടെ നീണ്ട നിരയാണ്. ഡൽഹിയിലെ പല റോഡുകളിലും സമാനമായ സാഹചര്യമാണ്.
ഗുരുഗ്രാമിൽ നിന്ന് ഡൽഹിയിലേക്കുള്ള പാതയിലാണ് ഗതാഗത തടസം രൂക്ഷം. അതേസമയം, ഡൽഹിയിൽ നിന്ന് ഗുരുഗ്രാമിലേക്കുള്ള ദേശീയ പാതയിലൂടെ വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. കർഷക പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യതലസ്ഥാനത്തേക്കുള്ള വാഹനങ്ങളെല്ലാം പരിശോധനയ്ക്ക് ശേഷം മാത്രമാണ് ഡൽഹി പോലീസ് കടത്തിവിടുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)