
ബേണ്‍: സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കാനുള്ള ഹിതപരിശോധനയ്ക്ക് സ്വിറ്റ്സര്‍ലന്റില്‍ മൂന്നില്‍ രണ്ട് അംഗീകാരം. ഇതോടെ രാജ്യത്ത് സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമായി. സ്വവര്‍ഗ്ഗ വിവാഹത്തിന് അനുമതി നല്കുന്ന പടിഞ്ഞാറന്‍ യൂറോപ്പിലെ അവസാന രാജ്യമായി സ്വിറ്റ്സര്‍ലന്റ് മാറി.
സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ സ്വീകരിക്കുന്ന ലോകത്തിലെ 30ാമത്തെ രാജ്യമാണ് സ്വിറ്റ്സര്‍ലന്‍ഡ്. നെതര്‍ലാന്റ്സ് 2001 ല്‍ തന്നെ സ്വവര്‍ഗ്ഗ വിവാഹത്തിന് അനുമതി നല്‍കിയിരുന്നു. സ്വിസ് ഫെഡറല്‍ ചാന്‍സലറി നല്കിയ ഫലങ്ങള്‍ അനുസരിച്ച്, ഞായറാഴ്ച നടന്ന രാജ്യവ്യാപകമായ ഹിതപരിശോധനയില്‍ 64.1 ശതമാനം വോട്ടര്‍മാര്‍ സ്വവര്‍ഗ്ഗ വിവാഹത്തിന് അനുകൂലമായി വോട്ടുചെയ്തു.
'ഇത് സ്വിറ്റ്സര്‍ലന്‍ഡിന് ഒരു ചരിത്രദിനമാണ്, സ്വവര്‍ഗ്ഗ ദമ്പതികള്‍ക്ക് തുല്യതയെ സംബന്ധിച്ചിടത്തോളം ഒരു ചരിത്ര ദിനം, മുഴുവന്‍ എല്‍ജിബിടി സമൂഹത്തിനും ഇത് ഒരു സുപ്രധാന ദിവസമാണ്,' 'യെസ്' പ്രചാരണ സമിതിയിലെ ജാന്‍ മുള്ളര്‍ പറഞ്ഞു. ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഈ നീക്കത്തെ 'തുല്യതയുടെ നാഴികക്കല്ലായി' സ്വാഗതം ചെയ്തു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)