
കുലശേഖരമംഗലം വാഴേകാട് യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുലശേഖരമംഗലം ഒറ്റാഞ്ഞിലിത്തറ കലാധരന്റെ മകൻ അമർജിത്തും (23) സമീപവാസി വടക്കേബ്ലായിത്തറ കൃഷ്ണകുമാറിന്റെ മകൾ കൃഷ്ണപ്രിയയും (21) ആണ് മരിച്ചത്.
വീടിനു സമീപം ആളൊഴിഞ്ഞ പറമ്പിലെ മരത്തിൽ ഏകദേശം ഒരു മീറ്റർ അകലത്തിൽ ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. ശനി രാത്രി വീട്ടിലുണ്ടായിരുന്ന ഇവരെ ഇന്നലെ പുലർച്ചെ കാണാതായതോടെ വീട്ടുകാർ അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇവർക്കിടയിൽ പ്രണയം ഉണ്ടായിരുന്നോ എന്ന് അറിയില്ലെന്നാണ് ഇരുവരുടെയും ബന്ധുക്കൾ പൊലീസിനു മൊഴി നൽകിയത്. സംഭവത്തിൽ നിലവിൽ ദുരൂഹത ഇല്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും സിഐ എസ്.ഷിഹാബുദ്ദീൻ പറഞ്ഞു. ഫൊറൻസിക് വിദഗ്ധർ സ്ഥലത്തെത്തി.
അമർജിത് ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് കഴിഞ്ഞു ജോലിക്കായി കാത്തിരിക്കുകയായിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)