
യുഎസിൽ ആംട്രക് ട്രെയിൻ പാളംതെറ്റിയതിനെ തുടർന്നുണ്ടായ അപകടത്തിൽ മൂന്ന് മരണം. നിരവധി പേർക്ക് പരിക്കേറ്റു. സിയാറ്റിലിൽ നിന്ന് ചിക്കാഗോയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് ഉത്തര മൊണ്ടാനയിലെ വെച്ച് പാളംതെറ്റിയത്. 147 യാത്രക്കാരും 13 ജീവനക്കാരുമാണ് ട്രെയിനിൽ ഉണ്ടായിരുന്നത്.
പാളം തെറ്റി തെന്നിമാറിയ കോച്ചുകളിൽ നിന്ന് യാത്രക്കാരുടെ ബാഗുകളും മറ്റും പുറത്തുവീണ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അപകടത്തിൽ മൂന്ന് പേർ മരിച്ചതായി ലിബർട്ടി കൗണ്ടി ഷെരീഫിന്റെ ഓഫീസാണ് സ്ഥിരീകരിച്ചത്. അപകട കാരണം വ്യക്തമല്ല.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)