
എല്ലാ മൊബൈല്‍ ഫോണുകള്‍ക്കും ഒരേപോലുള്ള ചാര്‍ജിംഗ് കോര്‍ഡ് സ്വീകരിക്കുന്നതിനുള്ള പദ്ധതികള്‍ യൂറോപ്യന്‍ യൂണിയന് വ്യാഴാഴ്ച പ്രഖ്യാപിച്ചു. ബ്ലോക്കിന്റെ എക്സിക്യൂട്ടീവ് വിഭാഗമായ യൂറോപ്യന്‍ കമ്മീഷന്, മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിന് യുഎസ്ബി-സി (USB-C) കേബിളുകള്‍ നിര്‍ബന്ധമാക്കുന്ന നിയമമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പല ഉപകരണ നിര്‍മ്മാതാക്കളും ഇതിനകം സി കേബിളുകളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ആപ്പിളാണ് ഇതില്‍ നിന്ന് വ്യത്യസ്തമായിട്ടുള്ളത്. ഐഫോണുകള്‍ കമ്പനിയുടെ സ്വന്തം ലൈറ്റ്നിംഗ് ചാര്‍ജിംഗ് പോര്‍ട്ടുമായാണ് വരുന്നത്. എന്നാല്‍ ഏറ്റവും പുതിയ മോഡലുകള്‍ക്ക് USB-C സോക്കറ്റില്‍ പ്ലഗ് ചെയ്യാവുന്ന കേബിളുകളുണ്ട്.
യൂറോപ്പില്‍ ഓരോ വര്‍ഷവും പുറന്തള്ളുന്ന 11,000 മെട്രിക് ടണ്‍ ഇലക്ട്രോണിക് മാലിന്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമാണ് പുതിയ നിയമം.യൂറോപ്യന്‍ യൂണിയനില്‍ താമസിക്കുന്ന സാധാരണയാളുകള്‍ക്ക് പോലും കുറഞ്ഞത് മൂന്ന് ചാര്‍ജറുകള്‍ ഉണ്ടെന്നും രണ്ട് എണ്ണം സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്നും കമ്മീഷന് പറയുന്നു. എന്നാല്‍ 38% ആളുകള്‍ക്ക് അനുയോജ്യമായ ചാര്‍ജര്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഒരു തവണയെങ്കിലും ഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയാതെ വന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏകദേശം 420 ദശലക്ഷം മൊബൈല്‍ ഫോണുകള്‍ അല്ലെങ്കില്‍ പോര്‍ട്ടബിള്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ യൂണിയനില്‍ വിറ്റിട്ടുണ്ട്.
ഡസന്‍ കണക്കിന് വ്യത്യസ്ത ചാര്‍ജിംഗ് പ്ലഗുകള്‍ ഒന്നിലേയ്ക്ക് ചുരുക്കുന്ന ശ്രമങ്ങളാണ് യൂറോപ്യന്‍ യൂണിയന്റെ എക്സിക്യൂട്ടീവ് കമ്മീഷന് മുന്നോട്ട് വയ്ക്കുന്നത്.
'ഞങ്ങളുടെ നിര്‍ദ്ദേശം അനുസരിച്ച്, യൂറോപ്യന്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ എല്ലാ പോര്‍ട്ടബിള്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും ഒരൊറ്റ ചാര്‍ജര്‍ ഉപയോഗിക്കാന്‍ കഴിയും. സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനുമുള്ള സുപ്രധാന നീക്കമാണിത്' യൂറോപ്യന്‍ യൂണിയന്റെ ആഭ്യന്തര വിപണി കമ്മീഷണര്‍ തിയറി ബ്രെട്ടണ്‍ പറഞ്ഞു
കമ്പനികള്‍ക്ക് പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു കഴിഞ്ഞാല്‍ അതിനോട് പൊരുത്തപ്പെടാന്‍ രണ്ട് വര്‍ഷം സമയം ലഭിക്കും. യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റിലെ 30 രാജ്യങ്ങളില്‍ വില്‍ക്കുന്ന ഇലക്ട്രോണിക്സിന് മാത്രമേ നിയമങ്ങള്‍ ബാധകമാകൂ. പക്ഷേ, യൂറോപ്യന്‍ യൂണിയന്റെ കര്‍ശനമായ സ്വകാര്യതാ നിയന്ത്രണങ്ങള്‍ പോലെ, അവ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ മാറ്റങ്ങള്‍ക്കും കാരണമായേക്കാം.
'കര്‍ശനമായ നിയന്ത്രണത്തിലൂടെ ഒരേ തരം കണക്റ്റര്‍ നിര്‍ബന്ധമാക്കുന്നത് പുതുമകളെ പ്രോത്സാഹിപ്പിക്കുന്നതിനുപകരം തടയുകയാണെന്നും, ഇത് യൂറോപ്പിലെയും ലോകമെമ്പാടുമുള്ള ഉപഭോക്താക്കളെയും ദോഷകരമായി ബാധിക്കുമെന്നും,'' ആപ്പിള്‍ പ്രസ്താവനയില്‍ പറഞ്ഞു
'ആപ്പിള്‍ സ്വന്തമായി അതേ പ്ലഗ് തുടരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ക്ക് അത് തുടരാം. ഇത് പുതിയ പരിഷ്കരണത്തിന് എതിരല്ല. എന്നാല്‍ ഇത് പൗരന്മാരുടെ ജീവിതം കുറച്ചുകൂടി എളുപ്പമാക്കുക മാത്രമാണ് ചെയ്യുന്നത്, ''ബ്രെസല്സില് നടന്ന പത്രസമ്മേളനത്തില്‍ ബ്രെട്ടണ്‍ പറഞ്ഞു. ഉപകരണ നിര്‍മ്മാതാക്കള്‍ക്ക് വേണമെങ്കില്‍ അവരുടെ ഫോണുകളില്‍ രണ്ട് വ്യത്യസ്ത പോര്‍ട്ടുകള്‍ സ്ഥാപിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാങ്കേതികവിദ്യയിലെ പുരോഗതിക്കനുസരിച്ച് അപ്ഡേറ്റുകള് അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)