
അടുത്ത മാസം യു.എ.യിലും ഒമാനിലുമായി നടക്കുന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യാഗിക ഗാനം പുറത്തിറങ്ങി. വ്യാഴാഴ്ച്ച ഐ.സി.സി യുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഗാനം പുറത്തിറക്കിയത്. ബോളിവുഡ് സംഗീത സംവിധായകന് അമിത് ത്രിവേദിയാണ് ഗാനമൊരുക്കിയിരിക്കുന്നത്.
'ലിവ് ദ ഗെയിം' എന്ന് പേര് നല്‍കിയിരിക്കുന്ന ഗാനത്തില്‍ ലോകകപ്പില്‍ മാറ്റുരക്കുന്ന രാജ്യങ്ങളുടെ ക്യാപ്റ്റന്മാരുടെ ആനിമേഷന്‍ രൂപങ്ങളാണ് അണി നിരക്കുന്നത്.
ഐ.സി.സിയുടെ ഗ്ലോബല്‍ ബ്രോഡ്കാസ്റ്റിംഗ് പാര്‍ട്ട്ണേഴ്സായ സ്റ്റാര്‍ സ്പോര്‍ട്ട്സുമായി ചേര്‍ന്നാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 40 പേരടങ്ങുന്ന സംഘമാണ് ഗാനത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. അടുത്ത മാസം ഒക്ടോബര്‍ 17 നാണ് ട്വന്റി 20 ലോകകപ്പ് ആരംഭിക്കുന്നത്. 16 രാജ്യങ്ങള്‍ അണിനിരക്കുന്ന ടൂര്‍ണമെന്റില്‍ പാക്കിസ്ഥാനും ന്യൂസിലാന്റും അഫ്ഗാനിസ്താനുമടങ്ങുന്ന ഗ്രൂപ്പിലാണ് ഇന്ത്യയുള്ളത്. ഒക്ടോബര്‍ 24 ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)