
പൃഥ്വിരാജിനൊപ്പം നടൻ ഉണ്ണിമുകുന്ദനും പ്രധാന വേഷത്തിലൊത്തുന്ന ഭ്രമം എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ആമസോൺ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. രവി കെ. ചന്ദ്രന് സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 7ന് പ്രേക്ഷകർക്ക് മുന്നിലെത്തും. ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളിൽ തിയറ്ററുകളിലും ചിത്രം ഇതേദിവസം പ്രദർശനത്തിന് എത്തുമെന്ന് പൃഥ്വിരാജ് അറിയിച്ചു.
മംമ്ത മോഹന്‍ദാസും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എ പി ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരും അഭിനയിക്കുന്നു.
തിരക്കഥ,സംഭാഷണം ഒരുക്കിയിരിക്കുന്നത് ശരത് ബാലന് ആണ്. ലെെന്‍ പ്രൊഡ്യുസര്‍-ബാദുഷ എന്‍ എം, എഡിറ്റിംഗ്-ശ്രീകര്‍ പ്രസാദ്, സംഗീതസംവിധാനം-ജാക്സ് ബിജോയ്, അസ്സോസിയേറ്റ് ഡയറക്ടര്‍- ജിത്തു അഷ്റഫ്, സൂപ്പര്‍വൈസിങ് പ്രൊഡ്യൂസര്‍- അശ്വതി നടുത്തൊടി, പ്രൊഡക്ഷന്‍ കണ്ട്രോളര്-ജിനു പി കെ, സ്റ്റീല്‍സ്-ബിജിത് ധര്‍മ്മടം, മേക്കപ്പ്-റോണക്സ് സേവ്യര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍, ടൈറ്റില്‍ ഡിസൈന്‍- ആനന്ദ് രാജേന്ദ്രന്. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ഛായാഗ്രാഹകരില്‍ ഒരാളാണ് രവി കെ ചന്ദ്രന്. മലയാളം,തമിഴ്, ബോളിവുഡ് തുടങ്ങി നിരവധി ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്. ആയുധ എഴുത്ത്, ബോയ്സ്, ബ്ലാക്ക്, സാവരിയ, ഏഴാം അറിവ്, ഗജനി തുടങ്ങി നിരവധി ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ്. രണ്ട് ഫിലിംഫെയർ അവാർഡുകളും ഒരു സൗതേൺ ഫിലിംഫെയർ അവാർഡും അദ്ദേഹം നേടിയിട്ടുണ്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)