
ഗുരുവായൂര്‍: ക്ഷേത്ര ദര്‍ശനത്തിനെത്തിയ മോഹന്‍ലാലിന്റെ കാറിനായി വടക്കെ നടയിലെ ഗേറ്റ് തുറന്നുകൊടുത്ത സെക്യൂരിറ്റി ജീവനക്കാരെ ചുമതലയില്‍ നിന്ന് ഒഴിവാക്കിയ അഡ്മിനിസ്ട്രേറ്ററുടെ നടപടിക്കെതിരെ ഭരണസമിതി അംഗങ്ങള്‍ ദേവസ്വം കമീഷണര്‍ ബിജു പ്രഭാകറിന് പരാതി നല്കി. ചട്ട ലംഘനം നടത്തുന്ന അഡ്മിനിസ്ട്രേറ്റര്‍ പങ്കെടുക്കുന്ന ഭരണസമിതി യോഗങ്ങള്‍ ബഹിഷ്കരിക്കുമെന്നും ഇവര്‍ അറിയിച്ചു. ആകെയുള്ള ഒമ്പത് ഭരണസമിതി അംഗങ്ങളില്‍ അഞ്ചുപേര്‍ ചേര്‍ന്നാണ് പരാതി നല്‍കിയത്.
ഭരണസമിതിയുടെ തീരുമാനം ഇല്ലാതെയാണ് മൂന്ന് സെക്യൂരിറ്റി ജീവനക്കാരെ അഡ്മിനിസ്ട്രേറ്റര്‍ മാറ്റിനിര്‍ത്തിയതെന്ന് പരാതിയില്‍ പറയുന്നു. മൂന്ന് ഭരണസമിതി അംഗങ്ങളുടെ അനുമതിയോടെയാണ് നടന്റെ കാര്‍ കടത്തിവിട്ടത്. വി.ഐ.പിമാര്‍, അഡ്മിനിസ്ട്രേറ്ററുടെ വസതിയിലേക്ക് വരുന്നവര്‍, തന്ത്രി മഠത്തിലേക്ക് വരുന്നവര്‍, ദര്‍ശനത്തിനെത്തുന്ന വികലാംഗര്‍ എന്നിവരുടെ വാഹനങ്ങള്‍ക്കെല്ലാം വടക്കെ നടയിലെ ഗേറ്റ് തുറക്കാറുണ്ട്. ദേവസ്വം വാഹനങ്ങള്‍, ചെയര്മാന് ഉള്‍പ്പടെ ഭരണസമിതി അംഗങ്ങള്‍ അനുവദിക്കുന്ന വാഹനങ്ങള്‍, പൊലീസ് വാഹനങ്ങള്‍ എന്നിവയും കടത്തിവിടാറുണ്ട്. നാളിതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. ജനക്കൂട്ടം ഒഴിവാക്കാനാണ് നടനെ വടക്കെനട വഴി കടത്തിവിടാന്‍ ഭരണസമിതി അംഗങ്ങള്‍ അനുവദിച്ചത്. ഭരണസമിതിയുടെ അംഗീകാരമില്ലാതെ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ അഡ്മിനിസ്ട്രേറ്റര്‍ക്ക് അധികാരമില്ല. ചട്ടലംഘനം നടത്തി അഡ്മിനിസ്ട്രേറ്റര്‍ കൈക്കൊണ്ട തീരുമാനം ദേവസ്വത്തിന് പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കി. തെരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കുമ്ബോള്‍ അനധികൃത നിയമനം നടത്തിയതിന് തങ്ങള്‍ നേരേത്ത പരാതി നല്കിയതും ഭരണസമിതി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. നടപടി ഉണ്ടാകാത്തതിനാല്‍ വീണ്ടും വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്.ഈ സാഹചര്യത്തിലാണ് ധിക്കാരത്തോടെ പ്രവര്‍ത്തിക്കുന്ന അഡ്മിനിസ്ട്രേറ്റര്‍ പങ്കെടുക്കുന്ന യോഗങ്ങള്‍ ബഹിഷ്കരിക്കുന്നത്.
മല്ലിശ്ശേരി പരമേശ്വരന് നമ്ബൂതിരിപ്പാട് (ക്ഷേത്രം ഊരാളന്‍), മുന്‍ എം.എല്‍.എ കെ. അജിത്, കെ.വി. ഷാജി, അഡ്വ. കെ.വി. മോഹനകൃഷ്ണന്, എ.വി. പ്രശാന്ത് എന്നിവരാണ് കത്തില്‍ ഒപ്പിട്ടിട്ടുള്ളത്. സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തവരില്‍ ചെയര്മാന് കെ.ബി. മോഹന്‍ദാസ്, ഇ.പി.ആര്. വേശാല എന്നിവര്‍ ഒഴികെ എല്ലാവരും ഒറ്റക്കെട്ടാണ്. ഇത്തരം വിവാദങ്ങളില്‍ പ്രതികരിക്കാത്ത തന്ത്രിയും സാമൂതിരിയുമാണ് ഭരണസമിതിയില്‍ ശേഷിക്കുന്നവര്‍.
അഡ്മിനിസ്ട്രേറ്റര്‍ ടി. ബ്രീജാകുമാരിക്ക് രണ്ടാഴ്ച കൂടിയാണ് കാലാവധിയുള്ളത്. സെപ്റ്റംബര്‍ 11നാണ് മോഹന്‍ലാല്‍ ദര്‍ശനത്തിനെത്തിയത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)