
അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നിടത്തെ ഒന്നാംഘട്ട നിർമാണ പ്രവർത്തനങ്ങൾ ഭൂരിഭാഗവും പൂർത്തിയായി. നിർമാണ പ്രവർത്തനങ്ങൾ സമയപരിധിക്കുള്ളിൽ പൂർത്തിയാക്കുമെന്നും 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് ക്ഷേത്രം വിശ്വാസികൾക്കായി തുറന്നുകൊടുക്കുമെന്ന് ട്രസ്റ്റ് അറിയിച്ചു.
കഴിഞ്ഞ വർഷം ഓഗസ്റ്റ് അഞ്ചിനാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരുന്നു ശിലാസ്ഥാപനം നിർവഹിച്ചത്. 2023 ഡിസംബറോടെ നിർമാണം പൂർത്തിയാകുമെന്നാണ് കരുതുന്നത്. മൂന്നുനിലയായി നിർമിക്കുന്ന ക്ഷേത്രത്തിന്റെ അടിത്തറയ്ക്ക് ബലം ഉറപ്പാക്കാൻ 47 അട്ടി കോൺക്രീറ്റ് ഇട്ടിട്ടുണ്ടെന്ന് നിർമാണച്ചുമതല വഹിക്കുന്നവർ പറഞ്ഞു.
ശിലാസ്ഥാപന ചടങ്ങിനു ശേഷം, ഇളകിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യാൻ നാൽപ്പതടി ആഴത്തിൽ കുഴിച്ചെന്നും നിലം ഉറപ്പിച്ചതിനു ശേഷമാണ് കോൺക്രീറ്റ് ഇട്ടതെന്ന് എൽ ആൻഡ് ടി പ്രോജക്ട് മാനേജർ ബിനോദ് മെഹ്ത വ്യക്തമാക്കി. ഒരടി ഉയരത്തിലാണ് കോൺക്രീറ്റിന്റെ ഓരോ അട്ടിയും ഇട്ടിരിക്കുന്നത്. അസ്ഥിവാരത്തിന് അറുപതടി ഉയരമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)