
ന്യൂഡൽഹി: ടെലികോം, വാഹന-ഡ്രോൺ മേഖലയിൽ സമഗ്ര പരിഷ്കരണം കൊണ്ടുവരാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച 64,000 കോടി രൂപയുടെ 'ആത്മനിർഭർ ആരോഗ്യഭാരത പദ്ധതി'ക്കും മന്ത്രിസഭ അനുമതി നൽകി. ടെലികോം മേഖലയിൽ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപമടക്കം അനുവദിച്ച് സമഗ്രമാറ്റമാണ് പ്രഖ്യാപിച്ചത്. വാഹന മേഖലയിൽ കൂടുതൽ നിക്ഷേപം, പുതിയ സാങ്കേതികവിദ്യ, തൊഴിലവസരങ്ങൾ തുടങ്ങിയവ ലക്ഷ്യമിട്ട് 26,058 കോടി രൂപയുടെ പ്രോത്സാഹന പദ്ധതി അഞ്ചുവർഷംകൊണ്ട് നടപ്പാക്കും.
ടെലികോം മേഖലയിൽ 5 ജി സ്പെക്ട്രത്തിന്റെ ലേലം അടുത്തവർഷം ഫെബ്രുവരിയോടെ നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ചിലപ്പോൾ ജനുവരി അവസാനത്തോടെതന്നെ നടപടി തുടങ്ങാൻ കഴിയും.
കേന്ദ്രമന്ത്രിസഭായോഗം ടെലികോം മേഖലയ്ക്കായി പ്രഖ്യാപിച്ച പാക്കേജ്, നിലവിലുള്ള കമ്പനികളുടെ അതിജീവനത്തിന് പര്യാപ്തമായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കൂടുതൽ പരിഷ്കാരങ്ങളും ഘടനാപരമായ മാറ്റങ്ങളും ആലോചനയിലുണ്ട്. ഇതുകൂടി കണക്കിലെടുത്ത് ഈ മേഖലയിൽ കൂടുതൽ കമ്പനികൾ വരട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)