
സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും അല്ലു ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഷൂട്ടിംഗ് ഇടവേളയില്‍ വഴിയോരത്തെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയ താരത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നിലവില്‍ സുകുമാറിന്റെ പുഷ്പ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് താരം. ആന്ധ്രാപ്രദേശിലെ ഗോകവാരത്താണ് ചിത്രീകരണം നടക്കുന്നത്.
Icon StAAr @alluarjun had breakfast at a road side tiffin centre near Gokavaram, AP.
— Manobala Vijayabalan (@ManobalaV) September 13, 2021
Man of simplicity for a reason!#AlluArjun #ThaggedheLe #Pushpa pic.twitter.com/7XOjyvBTgO
ഷൂട്ടിംഗിന്റെ ഇടവേളയില്‍ അതിരാവിലെ തന്റെ ടീമിനൊപ്പം ഭക്ഷണം കഴിക്കാന്‍ എത്തിയതാണ് അല്ലു അര്ജുന്. അവസാനം ഭക്ഷണം നല്‍കിയതിന് കട ഉടമയോട് താരം നന്ദി പറയുകയും ചെയ്യുന്നുണ്ട്. സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ രണ്ട് ഭാഗങ്ങളിലായാണ് പുറത്തിറങ്ങുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)