
അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് താലിബാന് സര്‍ക്കാര്‍ ചട്ടങ്ങള്‍ പുറത്തിറക്കി. പെണ്‍കുട്ടികളെ ആണ്‍കുട്ടികള്‍ക്കൊപ്പമിരുന്ന് പഠിക്കാന്‍ അനുവദിക്കില്ല. പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം വസ്ത്രധാരണം നിര്‍ബന്ധമാക്കും.
പെണ്‍കുട്ടികളെ വനിതാ അധ്യാപകരാണ് പഠിപ്പിക്കുക. വനിതാ അധ്യാപകരില്ലെങ്കില്‍ പുരുഷ അധ്യാപകര്‍ക്ക് കര്ട്ടന് പിന്നില്‍ നിന്ന് പഠിപ്പിക്കാം. വിദ്യാഭ്യാസ മന്ത്രാലയം കോളജുകളിലെ സിലബസ് പുനഃപരിശോധിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. താലിബാന് ഉന്നതവിദ്യാഭ്യാസ വകുപ്പാണ് വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചത്.
പുതിയ മന്ത്രിസഭയില്‍ വിദ്യാഭ്യാസ ചുമതല വഹിക്കുന്ന അബ്ദുല്‍ ബാഖി ഹഖാനിയാണ് വിദ്യാഭ്യാസ നയം മാധ്യമങ്ങളെ അറിയിച്ചത്. ബിരുദാനന്തര ബിരുദമടക്കമുള്ള കോഴ്സുകളില്‍ പെണ്‍കുട്ടികള്‍ക്ക് പഠനം പുനരാരംഭിക്കാം. എന്നാല്‍ ശിരോവസ്ത്രം അടക്കമുള്ള വസ്ത്രധാരണം നിര്‍ബന്ധമാണ്. അതേസമയം പെണ്‍കുട്ടികള്‍ മുഖം മറയ്ക്കണോ എന്നതിനെ കുറിച്ച് വിദ്യാഭ്യാസ മന്ത്രി വ്യക്തത വരുത്തിയിട്ടില്ല.
അഫ്ഗാനില്‍ താലിബാന് അധികാരമേറ്റാല്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും സഞ്ചാര സ്വാതന്ത്ര്യവും വിലക്കുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു. താലിബാന് അധികാരം പിടിച്ചെടുക്കുമെന്ന് ഉറപ്പായപ്പോള്‍ തന്നെ പല ക്ലാസ്മുറികളിലും ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കര്‍ട്ടനിട്ട് വേര്‍തിരിച്ചുള്ള പഠനം നിലവില്‍വന്നു.
അതേസമയം, ഇതിനോടകം തന്നെ സ്ത്രീകള്‍ക്കെതിരായ പല ആക്രമ സംഭവങ്ങള്‍ക്കും അഫ്ഗാനിസ്ഥാന് സാക്ഷ്യം വഹിച്ചു കഴിഞ്ഞു. സ്ത്രീകൾക്ക് പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിച്ചു, ജോലി ചെയ്യാനുള്ള അവകാശം നിഷേധിച്ചു, അത് പോലെ താലിബാന് നേതൃത്വം സ്ത്രീകളുടെ ‘അവകാശ പരിധി’യ്ക്ക് പുറത്തെന്നു കരുതുന്ന പല കാര്യങ്ങളില്‍ നിന്നും അവരെ വിലക്കിയിരിക്കുകയാണ്
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)