
ബുഡാപെസ്റ്റ്: വ്യക്തികളുടെയും സമൂഹങ്ങളുടെയും സൗഹാര്‍ദ്ദതയാണ് ദൈവം ആഗ്രഹിക്കുന്നതെന്നും മതനേതാക്കള്‍ വിഭജനമോ വിഭാഗീയതയോ വിതയ്ക്കരുതെന്നും ഫ്രാന്‍സീസ് മാര്‍പ്പാപ്പാ. ഹംഗറിയില്‍ ക്രൈസ്തവ ജൂതമത നേതാക്കളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യാന്തര യൂകാറിസ്റ്റ് കോണ്‍ഗ്രസ് സമ്മേളനത്തിനായാണ് മാര്‍പാപ ബുഡാപെസ്റ്റിലെത്തിയത്.
'മതനേതാക്കളുടെ നാവുകളില്‍ നിന്ന് വിഭജനമുണ്ടാക്കുന്ന വാക്കുകള്‍ ഉണ്ടാകരുത്. സമാധാനവും ഐക്യവുമാണ് ഉദ്ഘോഷിക്കേണ്ടത്. 'അപരന്റെ' പേര് പറഞ്ഞല്ല, നാം സംഘടിക്കേണ്ടത് ദൈവത്തിന്റെ പേരിലാണ്. ഭൂരിപക്ഷം ന്യൂനപക്ഷത്തിന്റെ സംരക്ഷകര്‍ ആകണം. ഒട്ടേറെ സംഘര്‍ഷങ്ങള്‍ നിറഞ്ഞ ലോകത്ത് നാം സമാധാന പക്ഷത്ത് നില്‍ക്കണം.'- മാര്‍പ്പാപ്പാ കൂട്ടിച്ചേര്‍ത്തു.
എല്ലാവരെയും ചേര്‍ത്തു പിടിക്കുന്നതാണ് ക്രൂശിത രൂപം നല്കുന്ന സന്ദേശമെന്നും മാര്‍പാപ പറഞ്ഞു. വ്യക്തികളുടെയും സമൂഹങ്ങളുടെയും സൗഹാര്ദതയാണ് ദൈവം ആഗ്രഹിക്കുന്നത്. ഒട്ടേറെ സംഘർഷങ്ങൾ നിറഞ്ഞ ലോകത്ത് നാം സമാധാന പക്ഷത്ത് നിൽക്കണം എന്നും മാര്‍പ്പാപ്പാ പറഞ്ഞു.
വിശാലവും കാരുണ്യം നിറഞ്ഞതുമായ മനസാണ് യഥാര്‍ഥ വിശ്വാസികള്‍ക്ക് ഉണ്ടാകേണ്ടതെന്ന് പ്രധാനമന്ത്രി വിക്ടര്‍ ഓര്ബനടക്കമുള്ളവര് പങ്കെടുത്ത സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)