
യുഎസ് ഓപ്പൺ ടെന്നിസ് ഫൈനലിൽ ഒന്നാം സീഡ് നൊവാക് ജോക്കോവിച്ചിനെ വീഴ്ത്തി 2–ാം സീഡ് ഡാനിൽ മെദ്വദേവ് ചാംപ്യനായി. നേരിട്ടുള്ള സെറ്റുകൾക്കാണ് റഷ്യൻ താരം മെദ്വദേവ് ജോക്കോവിച്ചിനെ തോൽപ്പിച്ചത്. മെദ്വദേവിന്റെ ആദ്യ ഗ്രാൻസ്ലാം കിരീടമാണിത്.
ഇന്ന് കിരീടം നേടിയാല്‍ 21 ഗ്രാന്സ്ലാം കിരീടങ്ങള്‍ എന്ന ടെന്നീസിലെ ചരിത്ര നേട്ടവും ജോക്കോവിച്ചിനെ തേടി എത്തുമായിരുന്നു. തോല്‍വിക്ക് ശേഷം കണ്ണീരോടെയാണ് സെര്‍ബിയന്‍ താരം കളം വിട്ടത്. 52 വര്‍ഷം മുന്‍പ് ഓസ്ട്രേലിയന്‍ ടെന്നീസ് ഇതിഹാസം റൊഡ് ലെവറിന്റെ കലണ്ടര്‍ ഗ്രാന്സ്ലാം എന്ന നേട്ടവും ജോക്കോ കൈവിട്ടു. ജോക്കോ ചരിത്രം കുറിക്കുന്നത് കാണാന്‍ റൊഡ് ലെവറും ഫൈനല്‍ നടന്ന അര്‍തര്‍ ആഷ് സ്റ്റേഡിയത്തിലുണ്ടായിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)