
ഐ.ഐ.ടികളില്‍ എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, സയന്‍സ് അണ്ടര്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലേക്കുള്ള ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് (ജെ.ഇ.ഇ) അഡ്വാന്‍സ്ഡ് ഒക്ടോബര്‍ മൂന്നിന് ദേശീയതലത്തില്‍ നടത്തും. 'ജെ.ഇ.ഇ മെയിന്‍ 2021'ല്‍ ഉയര്‍ന്ന സ്കോര്‍ നേടിയ രണ്ടര ലക്ഷം പേര്‍ക്ക് 'ജെ.ഇ.ഇ അഡ്വാന്‍സ്ഡ് 2021'ല്‍ പങ്കെടുക്കാം. വിജ്ഞാപനവും വിശദവിവരങ്ങളടങ്ങിയ ഇന്‍ഫര്‍മേഷന്‍ ബ്രോഷറും https://jeeadv.ac.in ല്‍ ലഭ്യമാണ്.
രജിസ്ട്രേഷന് ഫീസ് 2800 രൂപ. എസ്.സി/ എസ്.ടി/ പി.ഡബ്ല്യു.ഡി/ വനിതകള്‍ എന്നീ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് 1400 രൂപ മതി. ഓണ്‍ലൈന്‍ രജിസ്ട്രേഷന്/ അപേക്ഷ സെപ്റ്റംബര്‍ 11 രാവിലെ 10 മുതല്‍ 16ന് വൈകീട്ട് അഞ്ചുവരെ സമര്‍പ്പിക്കാം. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബ്രോഷറിലുണ്ട്. ഫീസ് സെപ്റ്റംബര്‍ 17 വൈകീട്ട് അഞ്ചുവരെ ഓണ്‍ലൈനായി അടക്കാം.
കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ രണ്ടു പേപ്പറുകളുണ്ട്. ഒക്ടോബര്‍ മൂന്നിന് രാവിലെ ഒമ്പതു മുതല്‍ 12 വരെ പേപ്പര്‍ ഒന്നും ഉച്ചക്കുശേഷം 2.30 മുതല്‍ 5.30 വരെ പേപ്പര്‍ രണ്ടും നടത്തും. പരീക്ഷ ഘടനയും സിലബസും വെബ്സൈറ്റിലുണ്ട്.
ജെ.ഇ.ഇ അഡ്വാന്‍സ്ഡ് റാങ്ക് അടിസ്ഥനത്തില്‍ വിവിധ ഐ.ഐ.ടികളിലായി നാലുവര്‍ഷത്തെ ബി.ടെക്, ബി.എസ്, അഞ്ചു വര്‍ഷത്തെ ഡ്യൂവല്‍ ഡിഗ്രി ബി.ടെക്-എം.ടെക്, ഡ്യുവല്‍ ഡിഗ്രി ബി.എസ്-എം.എസ്, ഇന്റഗ്രേറ്റഡ് എം.ടെക്/ എം.എസ്സി പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അര്‍ഹതയുണ്ട്. ഐ.ഐ.ടികള്‍ പാലക്കാട്, ചെന്നൈ, ഹൈദരാബാദ്, ഗോവ, തിരുപ്പതി, ധര്‍വാര്‍ഡ്, മുംബൈ, ന്യൂഡല്‍ഹി, ഖരഗ്പുര്‍, ഭുവനേശ്വര്‍, ഭിലായ്, കാന്‍പൂര്‍, വാരാണസി, ഇന്ദോര്‍, ജമ്മു, ജോധ്പൂര്‍, ഗുവാഹതി, പട്ന, റൂര്‍ക്കി, മാണ്ഡി, റോപാര്‍, ഗാന്ധിനഗര്‍ എന്നിവിടങ്ങളിലാണുള്ളത്.
വാരാണസി, ഖരഗ്പുര്‍, റൂര്‍ക്കി ഐ.ഐ.ടികള്‍ നടത്തുന്ന ബി.ആര്‍ക് പ്രവേശനത്തിന് ഒക്ടോബര്‍ 18ന് രാവിലെ ഒമ്ബതു മുതല്‍ ഉച്ചക്ക് 12 വരെ സംഘടിപ്പിക്കുന്ന ആര്‍ക്കിടെക്ചര്‍ അഭിരുചി പരീക്ഷയില്‍ (AAT) യോഗ്യത നേടണം.
ഈ ടെസ്റ്റില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന് ഒക്ടോബര്‍ 15, 16 തീയതികളില്‍ നടത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://jeeadv.ac.in .
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)