
വലിയൊരു ഇടവേളയ്ക്ക് ശേഷം ബിജു മേനോൻ-മഞ്ജു വാര്യർ ജോഡി വീണ്ടും ഒന്നിക്കുന്ന 'ലളിതം സുന്ദരം' ഫസ്റ്റ്ലുക്ക് പോസ്റ്റർ ബിജു മേനോന്റെ ജന്മദിനമായ ഇന്ന് രാവിലെ 11 മണിക്ക് മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. മഞ്ജു വാര്യരുടെ ജ്യേഷ്ഠസഹോദരനായ മധു വാര്യർ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ലളിതം സുന്ദരം. സെഞ്ചുറിയുടെ സഹകരണത്തോടെയാണ് മഞ്ജു വാര്യർ പ്രൊഡക്ഷൻസിന്റെ ബാനറിൽ താരം ലളിതം സുന്ദരം നിർമിക്കുന്നത്.
വണ്ടിപെരിയാർ, കുമളി, വാഗമൺ, എറണാകുളം എന്നിവിടങ്ങളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. പി സുകുമാറും ഗൗതം ശങ്കറും ചിത്രത്തിന്റെ ഛായാഗ്രഹണവും പ്രമോദ് മോഹൻ തിരക്കഥയും ഒരുക്കുന്നു. ഹരിനാരായണന്റെ വരികൾക്ക് ബിജിബാലാണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തിൽ സുധീഷ്, സൈജു കുറുപ്പ്, രഘുനാഥ് പലേരി, അനു മോഹൻ, രമ്യ നമ്പീശൻ, സറീന വഹാബ്, ദീപ്തി സതി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
എഡിറ്റിംഗ് - ലിജോ പോൾ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - ബിനീഷ് ചന്ദ്രൻ, ബിനു ജി, ആർട്ട് - എം ബാവ, കോസ്റ്റ്യൂം - സമീറ സനീഷ്, മേക്കപ്പ് - റഷീദ് അഹമ്മദ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - വാവ, പ്രൊഡക്ഷൻ കണ്ട്രോളർ - എ ഡി ശ്രീകുമാർ, പി ആർ ഓ - വാഴൂർ ജോസ്, എ എസ് ദിനേശ്, സ്റ്റിൽസ് - രാഹുൽ എം സത്യൻ, പ്രൊമോ സ്റ്റിൽസ് - ഷനി ഷാക്കി, ഡിസൈൻ - ഓൾഡ് മങ്ക്സ്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)