
ന്യൂഡല്‍ഹി: മലപ്പുറം സ്വദേശി മുഹമ്മദ് അമീൻ, കണ്ണൂർ സ്വദേശി മുഷബ് അൻവർ, ഓച്ചിറ സ്വദേശി റഹീസ് റഷീദ് എന്നിവർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. ഡൽഹിയിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേരളത്തിലെ ഐഎസ് റിക്രൂട്ട്മെന്റ് കേസിൽ അറസ്റ്റിലായവർക്കെതിരേയാണ് കുറ്റപത്രം. സമൂഹ മാധ്യമങ്ങളിലൂടെ പ്രതികൾ ഐഎസ് പ്രചാരണം നടത്തിയെന്നാണ് എൻഐഎ-യുടെ കണ്ടെത്തൽ. മുസ്ലീം യുവാക്കളെ ഐഎസിലേക്ക് ആകർഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പ്രതികൾ നടത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു.
പ്രതികൾക്ക് ഐഎസ്ഐഎസുമായി ബന്ധമുണ്ട്. അമീൻ കശ്മീരിൽ ഐഎസ് ആശയപ്രചാരണത്തിനായി ശ്രമിക്കുകയും ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ഇതിനായുള്ള പണം കണ്ടെത്തി നൽകിയത് റഹീസ് റഷീദ് ആയിരുന്നു. കശ്മീർ സ്വദേശിയായ മുഹമ്മദ് വക്കാറുമായി ചേർന്ന് പ്രതികൾ പ്രവർത്തിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)