
അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കോവിഡ് ചികിത്സയ്ക്ക് നൽകിയ റെംഡിസിവറും ആന്റി വൈറൽ മരുന്നായ ഫാവിപിരാവിറുമാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപവൈറസ് ബാധിതർക്ക് നൽകുക. ഈ രണ്ട് മരുന്നുകൾക്കാണ് മുൻഗണന. ഇവ രണ്ടും മെഡിക്കൽ കോളേജിൽ സ്റ്റോക്കുണ്ട്. അതുകൊണ്ട് 2018-ലേതുപോലെ മരുന്ന് വിദേശത്തുനിന്ന് വരുന്നത് കാത്തിരിക്കേണ്ട.
400 ഡോസ് റെംഡിസിവറാണ് കോവിഡ് ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിന് ലഭിച്ചത്. അതിൽ കോവിഡ് ചികിത്സയ്ക്ക് കുറച്ച് ഡോസ് മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. സമ്പർക്കപ്പട്ടികയിലുള്ള ഏതാനും പേർക്ക് ഫാവിപിരാവിർ നൽകിയിട്ടുണ്ടെങ്കിലും റെംഡിസിവർ നിപ സ്ഥിരീകരിച്ചതിനുശേഷമേ നൽകാൻകഴിയൂ. 18 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ഈ മരുന്ന് നൽകുന്നതിന് നിയന്ത്രണമുണ്ട്. റെംഡിസിവർ ഇൻജക്ഷനും ഫാവിപിരാവിർ ഗുളികയുമാണ്. 2018-ൽ കേരളത്തിൽ ആദ്യമായി നിപ വൈറസ് ബാധയുണ്ടായപ്പോൾ വിദേശത്തുനിന്നാണ് മരുന്നെത്തിച്ചത്. അന്ന് പത്തുപേരിലാണ് റിബാവെറിൻ ആന്റിവൈറൽ മരുന്നായി ഉപയോഗിച്ചത്. പക്ഷേ, ഇത് എത്രമാത്രം ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. കോവിഡിന്റെ രോഗതീവ്രത കുറയ്ക്കാൻ റെംഡിസിവർ ഫലപ്രദമാണെങ്കിലും നിപ ചികിത്സയ്ക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഉപയോഗിക്കുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)