
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന് ന്യൂസിലന്‍ഡിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നടത്തിയ കത്തിയാക്രമണത്തില്‍ ആറു പേര്‍ക്ക് പരിക്ക്. ശ്രീലങ്കയില്‍ നിന്നു കുടിയേറിയ ഐ എസ് ഭീകരരാണ് എന്നാണ് വിവരം. 24 മണിക്കൂറും പോലീസ് നിരീക്ഷിച്ചുകൊണ്ടിരുന്നയാളാണ് കൃത്യം നടത്തിയത്. ഓക്ലന്‍ഡിലെ ന്യൂലിന്‍ ഡിസ്ട്രിക്ടിലുള്ള ലിന്‍മാളില്‍ പ്രവര്‍ത്തിക്കുന്ന കൗണ്ട്ഡൗണ്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. വില്പനയ്ക്കു വച്ചിരുന്ന വലിയ കത്തി റാഞ്ചിയെടുത്ത അക്രമി കണ്ണില്‍ കണ്ടവരെയെല്ലാം കുത്തി. പരിക്കേറ്റവരില്‍ മൂന്നു പേര് അതീവ ഗുരുതരാവസ്ഥയിലും ഒരാള്‍ ഗുരുതരാവസ്ഥയിലുമാണ്.
സെക്കന്‍ഡുകള്‍ക്കകം ഇയാളെ പോലീസ് വെടിവച്ചുകൊന്നുവെന്നാണ് റിപ്പോർട്ട്. ഭീകരാക്രമണമാണു നടന്നതെന്നു ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേണ്‍ വ്യക്തമാക്കി. ഐഎസ് അനുഭാവിയായ ഇയാളുടെ കൃത്യത്തില്‍ മറ്റാളുകള്‍ക്കു പങ്കില്ലെന്ന് പ്രധാനമന്ത്രി ആര്‍ഡേണ്‍ അറിയിച്ചു. അക്രമിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)