.jpg)
ലോകമെമ്പാടുമുള്ള വെബ് സീരിസ് ആരാധകര്‍ ഈ വര്‍ഷം ആവേശത്തോടെ കാത്തിരുന്ന റിലീസുകളില്‍ ഒന്നാണ് മണി ഹെയിസ്റ്റ് അവസാന സീസണ്. സീരിസിന്റെ അഞ്ചാം പതിപ്പിന്റെ ഒന്നാം ഭാഗം സെപ്റ്റംബര്‍ 3ന് റിലീസ് ചെയ്തു. അഞ്ച് ഭാഗങ്ങളുള്ള സീസണിലെ ഒന്നാം എപ്പിസോഡ് തന്നെ കൊള്ളസംഘത്തിന്റെ ത്രില്ലിംഗ് ആക്ഷന്‍ രംഗങ്ങളുള്‍പ്പെടെ സംഘര്‍ഷഭരിതമാണ്. ഇത് കൂടാതെ പ്രൊഫസര്‍, ഇന്‍സ്പെക്ടര്‍ അലീഷ്യ സിയറയുടെ പിടിയിലായതും പ്രേക്ഷകരില്‍ ആകാംക്ഷ ജനിപ്പിക്കുകയാണ്.
എന്നാല്‍ പ്രൊഫസറും സംഘവും പ്രേക്ഷകന് മുന്നിലേക്കെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ വ്യാജ പതിപ്പും പുറത്തിറങ്ങിയിരിക്കുകയാണ്. എച്ച് ഡി നിലവാരത്തില്‍ എല്ലാ എപ്പിസോഡുകളും പൈറേറ്റഡ് സൈറ്റുകളില്‍ പ്രചരിക്കുന്നുണ്ട്. ഇക്കഴിഞ്ഞ മാസങ്ങളിലായി ഒടിടി റിലീസിന് മുമ്പുതന്നെ പല ചിത്രങ്ങളുടേയും വ്യാജ പതിപ്പ് പുറത്തിറങ്ങിയിരുന്നു. ഹോളിവുഡ് ചിത്രങ്ങളായ ലോകി, ക്രൂഎല്ല, മുലാന്, കോണ്‍ജുറിങ് 3 എന്നീ ചിത്രങ്ങള്‍ക്കും ഇതേ വിധിതന്നെയായിരുന്നു.
മണി ഹെയിസ്റ്റ് സീസൺ 5 വോളിയം 2 2021 ഡിസംബറിൽ റിലീസ് ചെയ്യും. നിർമ്മാതാക്കൾ ഇതിനകം രണ്ട് സീസണുകളുടെയും ഷൂട്ട് പൂർത്തിയാക്കിയിട്ടുണ്ട്, മറ്റ് എപ്പിസോഡുകൾ ഉടൻ പുറത്തുവിടില്ല.
ആൾവാരോ മോർട്ടെയാണ് പ്രൊഫസറായി എത്തുന്നത്, സെയ്റയായ് നിമ്രിയും, അർസുല കോർബെർ ടോക്കിയോ ആയും, ഇറ്റ്സിയാർ അതുനോ ലിസ്ബണായും, പെഡ്രോ അലോൺസോ ബെർലിനായും അഭിനയിക്കുന്നു. അതേസമയം, സീസൺ 5 -ൽ ഡെയിൻവറായി ജെയിം ലോറന്റെയും ബൊഗോട്ടയായി ഹോവിക് കെച്ച്കെറിയനും, സ്റ്റോക്ക്ഹോമായി എസ്തർ അസെബോയും, മനിലയായി ബെലോൺ ക്യൂസ്റ്റ, പലെർമോ ആയി റോഡ്രിഗോ ഡി ലാ സെർനയും, അർതുറോയായി എൺറിക് ആർസും, ഹെൽസിങ്കിയായി ഡാർക്കോ പെരിക് എന്നിവരും അണിനിരക്കുന്നുണ്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)