
ആരാധകരുടെ ആകാംക്ഷയോടെയുള്ള കാത്തിരിപ്പിന് ആക്കം കൂട്ടിക്കൊണ്ട് ‘മണി ഹെയ്സ്റ്റ്’ന്റെ അഞ്ചാം സീസണിന്റെ ആദ്യ 15 മിനിറ്റ് രംഗങ്ങള്‍ യുട്യൂബിലൂടെ 15 മണിക്കൂര്‍ മുൻപ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. ലോകത്താകമാനം പ്രേക്ഷകരെ നേടിയ സ്പാനിഷ് ഹെയ്സ്റ്റ് ക്രൈം ഡ്രാമയാണ് ‘മണി ഹെയ്സ്റ്റ്’. നെറ്റ്ഫ്ളിക്സില്‍ എത്തും മുന്‍പ് എത്തിയ ഈ 15 മിനുട്ട് വീഡിയോ ഇതിനോടകം 2 . 5 മില്യൺ ആൾക്കാരാണ് കണ്ടത്. ലോകവ്യാപകമായി റിലീസിനെത്തുന്നതിന് മുൻപ് തന്നെ നെറ്റ് ഫ്ലിക്സിൻറെ ഇന്ത്യൻ ഓഫീസ് ജീവനക്കാർക്ക് അവധിയും നൽകിയിരുന്നു.
ഇന്റലിജന്‍സിന്റെ പിടിയില്‍ അകപ്പെട്ട റിയോയെ കണ്ടെത്തുന്നതിനായി പ്രൊഫസറും സംഘവും ബാങ്ക് ഓഫ് സ്പെയിന് കൊള്ളയടിക്കാനെത്തുകയും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് മൂന്നാമത്തെയും നാലാമത്തെയും സീസണുകളില്‍ ചിത്രീകരിച്ചിരിക്കുന്നത്. ലോക ജനപ്രീതി നേടിയത് കൊണ്ട് തന്നെ തുടർന്നുള്ള ഭാഗങ്ങൾ വൻ ബഡ്ജറ്റിലാണ് ഒരുക്കിയിരിക്കുന്നത്.
‘ലാ കാസ ഡേ പാപ്പല്‍’ എന്ന പേരിൽ എത്തിയ സ്പാനിഷ് സിരീസ് ആന്റിന 3 എന്ന സ്പാനിഷ് ടെലിവിഷന്‍ നെറ്റ് വര്‍ക്കിലൂടെയാണ് ആദ്യമായി പുറത്തിറങ്ങിയത്. എന്നാൽ സ്പെയിൻ വൻ പരാജയമായിരുന്ന സീരീസ് നെറ്റ്ഫ്ലിക്സ് ഏറ്റെടുത്തു ഇംഗ്ലീഷ് സബ്ടൈറ്റിൽ നൽകി ‘മണി ഹെയ്സ്റ്റ്’ എന്ന പേരിൽ പുറത്തിറക്കുകയായിരുന്നു. 2020 ഏപ്രില്‍ 3നാണ് നാലാം സീസണ് പുറത്തെത്തിയത്.
പത്ത് ഏപ്പിസോസുകളിലായി ഒരുക്കുന്ന അഞ്ചാം സീസണോടെ മണി ഹെയ്സ്റ്റിന് അവസാനമാകുമെന്ന് നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചിരുന്നു. രണ്ട് ഭാഗങ്ങളായിട്ടാണ് അഞ്ചാം സീസൺ ഇറങ്ങുന്നത്. രണ്ടാം ഭാഗം ഡിസംബര്‍ മൂന്നിന് റിലീസ് ചെയ്യും. ബാങ്ക് ഓഫ് സ്പെയിനിൽ അകപ്പെട്ട് പോയ സംഘമാണ് ഇത്തവണ സീസൺ 5-ൽ. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുള്ള പ്രൊഫസർ ഇത്തവണ ഇൻസ്പെക്ടർ അലീസിയ സിയറയുടെ മുന്നിൽ കുടുങ്ങിയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)