
പാരാലിംപിക്സില്‍ ഇന്നു രാവിലെ നാലു മെഡലുകള്‍ സ്വന്തമാക്കിയതിന്റെ സന്തോഷം അണയും മുൻപേ ഇന്ത്യക്ക് വന്‍ നഷ്ട്ടങ്ങൾ. പാരാലിമ്പിക്സില്‍ കഴിഞ്ഞ ദിവസം ഡിസ്കസ് ത്രോയില്‍ ഇന്ത്യയ്ക്ക് ലഭിച്ച വെങ്കല മെഡല്‍ നഷ്ടപ്പെട്ടു. ഡിസ്കസ് ത്രോയിലെ എഫ്52 വിഭാഗത്തില്‍ വിനോദ് കുമാര്‍ നേടിയ വെങ്കല മെഡലാണ് അയോഗ്യത കാരണം നഷ്ടമായത്.
ഈ വിഭാഗത്തില്‍ മത്സരിക്കാനുള്ള ശാരീരിക വെല്ലുവിളി വിനോദ് കുമാറിനില്ലെന്ന് പാരാലിമ്പിക്സ് സമിതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 19.91 മീറ്റര്‍ എന്ന മികച്ച ദൂരത്തിലാണ് കഴിഞ്ഞ ദിവസം വിനോദ് കുമാര്‍ ഡിസ്കസ് എറിഞ്ഞതും മെഡല്‍ നേടിയതും. സഹമത്സരാര്‍ഥികളാണ് പരാതി നല്‍കിയത്. ഇതേ തുടര്‍ന്നു മല്‍സരഫലം തല്‍ക്കാലത്തേക്കു മരവിപ്പിക്കുകയും ഇതേക്കുറിച്ച് പുനപ്പരിശോധിക്കുകയുമായിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിരിത്തുന്നത്. വൈകല്യ വര്‍ഗീകരണ മൂല്യനിര്‍ണയം നടത്തിയപ്പോള്‍ വിനോദിന് ഈയിനത്തില്‍ മല്‍സരിക്കാന്‍ അര്‍ഹതയില്ലെന്ന് കണ്ടെത്തുകയായിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)