
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിനുശേഷം ഭൂരിഭാഗം ഉദ്യോഗസ്ഥര്‍ക്കും കോവിഡ് പിടിപെട്ടു എന്ന തരത്തില്‍ ചില സംഘടനകള്‍ നല്കിയ വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് നിയമസഭാ സെക്രട്ടറി.
ആയിരത്തി എഴുന്നൂറ്റി അന്‍പതില്‍പ്പരം ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്ന നിയമസഭാ സമുച്ചയത്തില്‍ നിലവില്‍ നാമമാത്രമായവര്‍ക്ക് മാത്രമാണ് രോഗബാധയുണ്ടായത്. സഭാ സമ്മേളനത്തിനുശേഷം നടത്തിയ പരിശോധനയില്‍ കേവലം രണ്ടുപേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. വസ്തുതകള്‍ ഇങ്ങനെയായിരിക്കെ പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള ഇത്തരം പ്രചരണങ്ങളില്‍നിന്നും ബന്ധപ്പെട്ടവര്‍ വിട്ടുനില്‍ക്കണമെന്നും നിയമസഭാ സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)