News At First

News At First

News At First

News At First
 Breaking News

12 വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി കാണാന്‍ ടൂര്‍ പാക്കേജുമായി ടൂര്‍ഫെഡ്

latest malayalam news,latest news in kerala,latest news in trivandrum,tour fed tour package|News At First
25
October 2017
👀174

തിരുവനന്തപുരം: വ്യാ‍ഴവട്ടത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി കാണാന്‍ ടൂര്‍ഫെഡ് കൊണ്ടുപോകും. സംസ്ഥാന സഹകരണ വകുപ്പ് സ്ഥാപനമായ ടൂര്‍ഫെഡ്, നീലക്കുറിഞ്ഞി പൂക്കുന്നത് കാണാനാഗ്രഹിക്കുന്നവര്‍ക്കായി മൂന്നാര്‍ മലനിരകളിലേക്ക് 3 ദിവസം നീളുന്ന യാത്ര കുറഞ്ഞ ചെലവില്‍ സംഘടിപ്പിക്കുന്നു. രണ്ട് രാത്രിയും മൂന്ന് പകലും നീളുന്നതാണ് ഈ ടൂര്‍ പാക്കേജ്. പാക്കേജില്‍ എക്കോ പോയിന്‍റ്, റോക്ക് ഗാര്‍ഡന്‍, ബ്ലോസം ഗാര്‍ഡന്‍, മാട്ടുപെട്ടി ഫാം, ഇരവികുളം നാഷണല്‍ പാര്‍ക്ക് (രാജമല), ആനമുടി എന്നീ ടൂറിസം കേന്ദ്രങ്ങളിലെ സന്ദര്‍ശനം കൂടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നീലക്കുറിഞ്ഞി ടൂര്‍പാക്കേജിന്‍റെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ടൂര്‍ഫെഡ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ സി.അജയകുമാറിന് നീലക്കുറിഞ്ഞി ചിത്രം കൈമാറി നടത്തി. യാത്ര, താമസം, ഭക്ഷണം എന്നിവ സഹിതം ഈ മൂന്ന് ദിവസ ടൂറിന് ഒരാളില്‍ നിന്ന് 3890 രൂപ മാത്രമേ ഈടാക്കുകയുള്ളൂ. ടൂര്‍ പാക്കേജ് ബുക്ക് ചെയ്യുന്നതിന് 0471 2305075 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണമെന്ന് ടൂര്‍ഫെഡ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ അറിയിച്ചു.

Related Articles

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ്‌ ഫസ്റ്റിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.