
ജമ്മു കശ്മീരിലെ അന്തരാഷ്ട്ര അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം. ബിഎസ്എഫ് ഡ്രോണിന് നേരെ വെടിവച്ചു. പ്രദേശത്ത് അന്വേഷണം തുടരുകയാണ്. അതിർത്തിയിൽ നിരന്തരം ഡ്രോൺ സാന്നിധ്യം കണ്ടെത്തുന്നത് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
ജമ്മു കശ്മീരിലെ അർണിയ സെക്ടറിലാണ് ഡ്രോൺ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് ഡ്രോൺ കണ്ടത്. ചുവപ്പ്, മഞ്ഞ നിറങ്ങളിൽ വെളിച്ചം മിന്നിമായുന്നത് കണ്ടാണ് സുരക്ഷാ ഉദ്യോഗസ്ഥർ ശ്രദ്ധിച്ചത്. സൈനികർ വെടിയുതിർത്ത ഉടനെ ഇത് മുകളിലേക്ക് ഉയരുകയും അവിടെ നിന്ന് പാക് ഭാഗത്തേക്ക് നീങ്ങുകയുമായിരുന്നു.
ഡ്രോൺ കണ്ടയുടനെ ഇതിനെ താഴെ വീഴ്ത്താൻ ബിഎസ്എഫ് ജവാന്മാർ വെടിയുതിർത്തിരുന്നു. എന്നാൽ അപ്പോൾ തന്നെ ഡ്രോൺ അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് പാക്കിസ്ഥാന്റെ ഭാഗത്തേക്ക് പറന്നുപോയി. ഇത് കണ്ടെത്താനായാണ് ഇവിടെ സുരക്ഷാ സേന തിരച്ചിൽ നടത്തുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)