
അഫ്ഗാനിസ്താൻ വീണ്ടും താലിബാന്റെ അധീനതയിലേക്ക് നീങ്ങുകയാണ്. തലസ്ഥാനമായ കാബൂളും പിടിച്ചെടുക്കുന്നതോടെ അഫ്ഗാനിസ്താൻ എന്ന രാജ്യം പൂർണമായും താലിബാന്റെ അധികാരപരിധിയിലേക്കെത്തും. അടുത്തിടെ പുറത്തിറങ്ങിയ റിപ്പോർട്ടുകളനുസരിച്ച് ഏകദേശം 75,000 അംഗങ്ങളാണ് താലിബാൻ എന്ന സംഘടനയിൽ സജീവമായി പ്രവർത്തിക്കുന്നത്. അഫ്ഗാനിൽ നിന്ന് യുഎസ് പിന്മാറ്റം നടത്തിയതിന്റെ തുടർച്ചയായി അഫ്ഗാന്റെ 85 ശതമാനം പ്രദേശവും താലിബാന്റെ നിയന്ത്രണത്തിലായിരുന്നു. അക്രമം ശക്തമാകുമ്പോൾ, യുഎൻ നേതാക്കൾ രാജ്യത്തെ ഒരു വലിയ മാനുഷിക പ്രതിസന്ധിയെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ്. ഇത് സാധാരണക്കാരെ, പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും വിനാശകരമായി ബാധിക്കുന്നുവെന്ന മുന്നറിയിപ്പാണ് യു.എൻ നൽകുന്നത്.
“I’m in shock and disbelief”
— BBC News (World) (@BBCWorld) August 15, 2021
Afghanistan’s Minister of Education Rangina Hamidi says she didn’t expect the president to leave the country as she “trusted him fully”https://t.co/hHMv4FptLI pic.twitter.com/JlS9Ics6JW
മെയ് മുതൽ, ഏകദേശം 250,000 ആളുകൾ അവരുടെ വീടുകളിൽ നിന്ന് നിർബന്ധിതരായി കുടിയൊഴിപ്പിക്കപ്പെട്ടതായി കണക്കാക്കുന്നുണ്ട്. അവരിൽ 80% സ്ത്രീകളും കുട്ടികളും ആണെന്ന് യുഎൻ അഭയാർത്ഥി ഏജൻസിയുടെ വക്താവ് അറിയിച്ചു. രാജ്യത്തെ 5 വയസ്സിൽ താഴെയുള്ള രണ്ട് കുട്ടികളിൽ ഒരാൾ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്ന് യൂണിസെഫിന്റെ ഫീൽഡ് ഓപ്പറേഷൻസ് മേധാവി പറഞ്ഞു. ഐക്യരാഷ്ട്രസഭയിൽ നിന്ന് കഴിഞ്ഞ മാസം പുറത്തുവിട്ട ഒരു റിപ്പോർട്ട്, മേയ്, ജൂൺ മാസങ്ങളിൽ കൊല്ലപ്പെട്ട സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണം തുറന്നു കാണിക്കുന്നുണ്ട്.
റിപ്പോർട്ടുകൾ പറയുന്നത്, അഫ്ഗാനിസ്ഥാനിലെ മൂന്നിൽ രണ്ട് ഭാഗവും ഇതിനകം നിയന്ത്രിക്കുന്ന താലിബാൻ 30 ദിവസത്തിനുള്ളിൽ കാബൂൾ പിടിച്ചെടുക്കുകയും ഏതാനും മാസങ്ങൾക്കുള്ളിൽ രാജ്യത്തിന്റെ മുഴുവൻ നിയന്ത്രണവും നേടുകയും ചെയ്യുമെന്നാണ്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)