
രാഹുൽ ഗാന്ധിക്ക് പിന്നാലെ കോൺഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ടും താത്കാലികമായി മരവിപ്പിച്ച് ട്വിറ്റർ. സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കോൺഗ്രസ് മാധ്യമ വക്താവ് രൺദീപ് സുർജേവാല, എഐസിസി ജനറൽ സെക്രട്ടറി അജയ് മാക്കൻ, ലോക്സഭാ വിപ്പ് മാണിക്യം ടാഗോർ, മഹിളാ കോൺഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് എന്നിവരുടെ അക്കൗണ്ടുകളും ട്വിറ്റർ ബ്ലോക്ക് ചെയ്തു.
സാമൂഹ മാധ്യമ ചട്ടങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്നാണ് ട്വിറ്ററിന്റെ വിശദീകരണം. നേതാക്കൾ ഉൾപ്പെടെ അയ്യായിരം അക്കൗണ്ടുകൾ മരവിപ്പിച്ചതായി കോൺഗ്രസ് ആരോപിച്ചിട്ടുണ്ട്.
'നിയമം എല്ലാവർക്കും ഒരുപോലെ'- പ്രതികരണവുമായി ട്വിറ്റർ
കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും നേതാക്കളുടേയും ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചതില്‍ പ്രതികരണവുമായി ട്വിറ്റര്‍. ട്വിറ്ററിന്റെ സേവനത്തില്‍ എല്ലാവര്ക്കും ഒരേ നിയമങ്ങളാണുള്ളതെന്നും നിയമലംഘനം ആര് നടത്തിയാലും നടപടിയുണ്ടാകുമെന്നും കമ്പനി പറഞ്ഞു. നിയമ ലംഘനം തുടര്‍ന്നാല്‍ ഇനിയും സമാനമായ നടപടികളെടുക്കുമെന്ന് ട്വിറ്റര്‍ ഔദ്യോഗിക വക്താവ് പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.
നിയമം ലംഘിക്കുന്ന തരത്തിലുള്ള നിരവധി ട്വീറ്റുകള്‍ക്കെതിരേ നടപടിയെടുത്തിട്ടുണ്ട്. നിയമലംഘനം നടത്തി പല ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ നിയമം ലംഘിക്കുന്ന തരത്തിലുള്ള ട്വീറ്റുകള്‍ ഇനിയും തുടരുകയാണെങ്കില്‍ തങ്ങളുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകുമെന്ന് ഔദ്യോഗിക വക്താവ് പറഞ്ഞു.
സ്വകാര്യ വിവരങ്ങള്‍ പങ്കുവെക്കുന്നതിലൂടെ വലിയ പ്രശ്നങ്ങളാണ് ഉണ്ടാകുക. വ്യക്തി വിവരങ്ങള്‍ സംരക്ഷിക്കുക, സ്വകാര്യത, സുരക്ഷ എന്നിവ ഉറപ്പുവരുത്തുക എന്നുളളതാണ് ട്വിറ്ററിന്റെ ലക്ഷ്യം. നിയമലംഘനം എന്ന് തോന്നുന്ന എന്തും റിപ്പോര്‍ട്ട് ചെയ്യണമെന്നും ഔദ്യോഗിക വക്താവ് കുറിപ്പില്‍ വ്യക്തമാക്കി.
ബാലാവകാശ കമ്മീഷന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലും നേതാക്കളുടെ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തിരിക്കുന്നത്. ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ഡല്‍ഹിയിലെ ബാലികയുടെ വ്യക്തി വിവരങ്ങള്‍ വെളിപ്പെടുത്തുന്ന ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തതുകൊണ്ടാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചതെന്നാണ് കമ്പനി വ്യക്തമാക്കിയത്.
ഡല്‍ഹിയില്‍ കൊല്ലപ്പെട്ട ബാലികയുടെ മാതാപിതാക്കളെ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചിരുന്നു. ശേഷം കുട്ടിയുടെ മാതാപിതാക്കളെ ആശ്വസിപ്പിക്കുന്ന ചിത്രവും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതിനെതിരെ വന്‍തോതില്‍ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് ട്വിറ്റര്‍ മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലും കോണ്‍ഗ്രസ് നേതാക്കളുടെ ട്വിറ്റര്‍ ഹാന്‍ഡിലും മരവിപ്പിച്ചത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)