
യൂട്യൂബർമാരായ 'ഇ ബുൾജെറ്റ്' സഹോദരങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവം സൈബര്‍ ഇടങ്ങളിലും വാഹനലോകത്തും ഇപ്പോള്‍ സജീവ ചര്‍ച്ചാവിഷയമാണ്. ഒപ്പം വാഹനങ്ങളുടെ മോഡിഫിക്കേഷനെ കുറിച്ചുള്ള സോഷ്യൽ മീഡിയയിലെ ചർച്ചകൾക്ക് ഒരു കുറവുമില്ല. ഇതിനിടെ 'മല്ലു ട്രാവലറിന്റെ' ഒരു പഴയ വീഡിയോ വീണ്ടും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. മോട്ടോർ വാഹന വകുപ്പിനെ വെല്ലുവിളിച്ചുകൊണ്ടുള്ളതാണ് വീഡിയോ.
'വണ്ടി മോഡിഫിക്കേഷൻ ചെയ്യും, ഞാൻ വണ്ടി പൈസയും ടാക്സും കൊടുത്ത് മേടിച്ചിട്ട് മോഡിഫിക്കേഷനൊന്നും ചെയ്യാൻ എനിക്ക് അവകാശമില്ലേ? പോയി പണി നോക്കാൻ പറ നാട്ടിൽ വന്ന് പച്ചയ്ക്ക് ഞാൻ ചെയ്യും. ഞാൻ ആ വണ്ടി എറണാകുളത്തേക്ക് ഓട്ടിയിട്ട് തന്നെ പോകും ആ വണ്ടിയുടെ ഏകദേശം എഴുപത് ശതമാനത്തോളം മോഡിഫിക്കേഷനാണ്. അഞ്ച് രാജ്യങ്ങളിൽ ഓടിയിട്ട് പിടിച്ചിട്ടില്ല. എന്നിട്ടല്ലേ, സേഫ്റ്റിയുടെ കാര്യാണേൽ ഇത്രയും രാജ്യങ്ങളിലോടിയിട്ടും ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. വണ്ടി മോഡിഫൈ ചെയ്യുന്നത് മോർ കംഫർട്ടിനും, മോർ സേഫ്റ്റിയ്ക്കും വേണ്ടിയാണ്. വണ്ടി മോഡിഫിക്കേഷൻ എന്നും പറഞ്ഞ് എംവിഡി പിടിച്ചാൽ തീർന്നു അതോടെ, കുടുംബം വിറ്റാണെങ്കിലും ഞാൻ ഓനിക്കെതിരെ കേസുകൊടുക്കുമെന്നാണ് വിഡിയോയിൽ പറയുന്നത്.
എന്നാൽ ഇതേ വീഡിയോയ്ക്ക് ഇപ്പോൾ മല്ലു ട്രാവലർ തന്നെ നല്ലൊരു മറുപടി നൽകിയിരിക്കുകയാണ്. 'ഒരു കൊല്ലം മുൻപ് പറഞ്ഞ കാര്യം ഇപ്പോൾ പൊക്കിക്കൊണ്ട് വന്ന് എനിക്ക് റീച്ച് തന്നു' എന്ന രീതിയിലുള്ള കിടിലൻ മറുപടിയാണ് നൽകിയത്.
വാഹനങ്ങളുടെ രൂപമാറ്റം നിയമവിരുദ്ധമാണെന്നാണ് 2019 ജനുവരിയിലെ സുപ്രീംകോടതി വിധിയാണ് ഈ മേഖലയിലെ ഒരു സുപ്രധാന വഴിത്തിരവ്. അതായത് ഒരു വാഹനത്തിന്റെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താൻ പാടില്ല എന്നാണ് നിയമം. വണ്ടി വലിച്ചുനീട്ടുക, വലിപ്പം കുറക്കുക, ഉയരം വർധിപ്പിക്കുക, വീതിയേറിയ ടയർ, പുറത്തേക്കു തള്ളിയ അലോയ് വീലുകൾ, ശക്തമായ ലൈറ്റ്, കാതടപ്പിക്കുന്ന ഹോൺ എന്നിവയെല്ലാം നിയമവിരുദ്ധമാണ്. കൂടാതെ ബൈക്കുകളിൽ ഹാൻഡിൽ, സൈലൻസർ, ലൈറ്റുകൾ തുടങ്ങിയവ മാറ്റുന്നതും മറ്റു മോഡിഫിക്കേഷനുകളും കുറ്റകരമാണ്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)