
പ്രേക്ഷകർ കാത്തിരുന്ന പൃഥ്വിരാജ് ചിത്രം കുരുതി ആമസോൺ പ്രൈം വീഡിയോയിൽ റിലീസായി. മനുവാര്യർ സംവിധാനം ചെയ്ത് സുപ്രിയ മേനോൻ നിർമ്മിക്കുന്ന ചിത്രം കൂടിയാണ് കുരുതി. ‘കുരുതി’യുടെ ട്രെയിലർ ഒരു ക്രൈം ത്രില്ലർ ചിത്രത്തിന്റെ പരിവേഷം നൽകുന്ന ഒന്നായിരുന്നു. എന്നാൽ, ‘കുരുതി’ വെറുമൊരു ക്രൈം ത്രില്ലർ മാത്രമല്ല, അതിലുമപ്പുറം സാമൂഹിക പ്രസക്തിയുള്ളൊരു വിഷയത്തെ കൂടി എടുത്തു കാട്ടുകയാണ് ചിത്രം. പൃഥ്വിരാജ്, റോഷന് മാത്യു, മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, സ്രിന്ദ, മാമുക്കോയ, മണികണ്ഠന് രാജന്, നവാസ് വള്ളിക്കുന്ന്, സാഗര്‍ സൂര്യ, നാസ്ലെന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.
In the end, will right prevail? Find out with #KuruthiOnPrime, watch now! https://t.co/Gt8scs8qsm@PrithviOfficial @roshanmathew22 #Srindaa #MuraliGopy #ManuWarrier #SupriyaMenon @PrithvirajProd @scriptlarva pic.twitter.com/BTFp50EenI
— amazon prime video IN (@PrimeVideoIN) August 10, 2021
മതത്തിന്റെ, വെറുപ്പിന്റെ രാഷ്ട്രീയം തുറന്നു കാട്ടുന്നുണ്ട് ചിത്രം. കുരുതിയെ സംബന്ധിച്ച് എടുത്തു പറയേണ്ട ഒരു കാര്യം, ചിത്രം ജഡ്ജ്മെന്റൽ ആവുന്നില്ല എന്നതാണ്. ശരി, തെറ്റ് എന്നിവ എത്രത്തോളം ആപേക്ഷികമാണെന്ന് ‘കുരുതി’ പറഞ്ഞുവയ്ക്കുന്നുണ്ട്. ചിത്രത്തിന്റെ ക്ലൈമാക്സ് പോലും അതിനുദാഹരണമാണ്.
ഉൾകാടിനോട് അടുത്തുകിടക്കുന്ന ഒരു മലയോരപ്രദേശത്താണ് ഇബ്രാഹിമിന്റെ വീട്. തികഞ്ഞ വിശ്വാസിയാണ് ഇബ്രാഹിം. സഹജീവികളോട് കരുണയും ദയയുമുള്ള ഒരു സാധു മനുഷ്യൻ. പ്രായാധിക്യത്താൽ ആരോഗ്യപ്രശ്നങ്ങളുള്ള പിതാവും ഒരു സഹോദരനും ഒപ്പം ഉണ്ട് കൂട്ടിനായി. ഉരുൾപ്പൊട്ടലിൽ ഇബ്രാഹിമിന് മകളെയും ഭാര്യയേയും നഷ്ടപ്പെട്ടു. ഇതാണ് കഥയുടെ ആരംഭം. ഒരു ദിവസം അയാളുടെ ജീവിതത്തിൽ അപ്രതീക്ഷിതമായൊരു സംഭവം നടക്കുന്നു. ഇതും പിന്നീടുണ്ടാകുന്ന കഥകളുമാണ് ചിത്രത്തിൻറെ പശ്ചാത്തലം. അപരിചിതർക്ക് അഭയം കൊടുക്കാൻ ഇബ്രാഹിമും കുടുംബവും നിർബന്ധിതരാവുന്നിടത്തുനിന്നാണ് കുരുതിയുടെ കഥ ആരംഭിക്കുന്നത്. ‘കുരുതി’യുടെ ടാഗ് ലൈനിൽ പറയുന്നതു പോലെ, ‘കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ’ ഇതിനിടയിലെ യാത്രയിലൂടെയാണ് ചിത്രം കടന്നു പോകുന്നത്.
അത്ഭുതപ്പെടുത്തിയ ഒരു തരാം കൂടിയ മാമുക്കോയ. ഏറെ നാളുകൾക്ക് ശേഷം മാമുക്കോയയ്ക്ക് ലഭിച്ച ഏറ്റവും കരുത്തുറ്റ കഥാപാത്രമാണ് മൂസ ഖാദർ.
'മനുഷ്യൻ മരിച്ചാലും അവന്റെ വെറുപ്പ് ജീവിക്കും' എന്ന മൂസയുടെ തത്വചിന്ത മതത്തിന്റെയും ജാതിയുടെയും പേരിൽ വർണ്ണ-വർഗ്ഗവെറി പേറാൻ ഒരുമ്പെട്ടിറങ്ങുന്നവർക്ക് ഈ വാക്കുകൾ കേട്ടല്ലെങ്കിലും ഒരു മാറ്റം ഉണ്ടാകുമെന്നു വിശ്വസിക്കുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)