
മുംബൈ: ബോളിവുഡ് നടി മന്ദിര ബേദിയുടെ ഭര്‍ത്താവും സിനിമാ നിര്‍മാതാവുമായ രാജ് കൗശാല്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച ആയിരുന്നു മരണം. ഒരു നടനായി സിനിമാജീവിതം ആരംഭിച്ച രാജ് കൗശാല്‍ മൂന്ന് സിനിമകള്‍ സംവിധാനം ചെയ്തു. ബോളിവുഡ് സിനിമ നിര്‍മാതാവ് കൂടിയായിരുന്നു രാജ്.
സംവിധായകന് ഒനിര്‍ ആണ് രാജ് കൗശാലിന്റെ മരണ വാര്‍ത്ത തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചത്. 'വളരെ വേഗം പോയി. ഇന്ന് രാവിലെ നമുക്ക് സിനിമാ നിര്‍മാതാവും സംവിധായകനുമായ രാജ് കൗശാലിനെ നഷ്ടമായി. വളരെ സങ്കടകരമാണ്. എന്റെ ആദ്യ ചിത്രമായ #MyBrotherNikhil ന്റെ നിര്‍മാതാക്കളില്‍ ഒരാള്‍ ആയിരുന്നു അദ്ദേഹം. ഞങ്ങളുടെ കാഴ്ചപ്പാടുകളില്‍ വിശ്വസിക്കുകയും ഞങ്ങളെ പിന്തുണയ്ക്കുകയും ചെയ്ത ചുരുക്കം ചിലരില്‍ ഒരാള്‍. അദ്ദേഹത്തിന്റെ ആത്മാവിനായി പ്രാര്‍ത്ഥിക്കുന്നു' - തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഒനിര്‍ കുറിച്ചു.
വിര് എന്ന മകന് പിറന്നതിനു ശേഷം താര എന്ന പെണ്‍കുട്ടിയ മന്ദിര ബേദി-രാജ് കൗശാല്‍ ദമ്പതികള്‍ ദത്തെടുത്ത് വളര്‍ത്തുകയായിരുന്നു. 15 വര്‍ഷം മുന്‍പ് വരെ രാജ് കൗശാല്‍ സിനിമാ മേഖലയില്‍ സജീവമായിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)