
കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കേരളത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഈ മാസം 16 വരെ നീട്ടി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. നിലവിലുള്ള നിയന്ത്രണങ്ങള്‍ 16 വരെ തുടരും.
എന്നാല്‍ ആഴ്ചയില്‍ ഒരു ദിവസം അധിക ഇളവുകള്‍ അനുവദിച്ചേക്കും. ഇളവുള്ള ദിവസം കൂടുതല്‍ കടകള്‍ തുറക്കാന്‍ അനുവദിച്ചേക്കും. മറ്റ് ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ആരോഗ്യവകുപ്പ് ഉടന്‍ പുറത്തുവിടുമെന്നാണ് വിവരം.
സംസ്ഥാനത്ത് കോവിഡ്-19 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിലേക്ക് താഴ്ന്ന ശേഷം മാത്രം ലോക്ക്ഡൗണ്‍ പിന്‍വലിക്കാം എന്നാണ് സര്‍ക്കാരിന് വിദഗ്ധോപദേശം ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ 15 ശതമാനമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ലഭിച്ചത്.
മേയ് എട്ട് മുതല്‍ മേയ് 16 വരെയായിരുന്നു സംസ്ഥാനത്ത് ഇത്തവണ ആദ്യം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നത്. പിന്നീട് ഇത് ഒരാഴ്ച കൂടി നീട്ടി മേയ് 23 വരെയാക്കി. തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, മലപ്പുറം എന്നീ ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാതെ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലായിരുന്നു ലോക്ക്ഡൗണ്‍ നീട്ടിയത്
പിന്നീട് മേയ് 30 വരെയും തുടര്‍ന്ന് ജൂണിലേക്കും ലോക്ക്ഡൗണ്‍ നീട്ടുകയും ചെയ്യുകയായിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)