
ഫ്ളോറിഡ: 73 മത്സരാര്‍ത്ഥികളുമായുള്ള കടുപ്പമേറിയ മത്സരത്തില്‍ 2021 മിസ് യൂണിവേഴ്സ് കിരീടം ചൂടി മെക്സിക്കന്‍ സുന്ദരി ആന്‍ഡ്രിയ മെസ. ഫ്ളോറിഡയിലെ സെമിനോള്‍ ഹാര്‍ഡ് റോക്ക് ഹോട്ടല്‍ ആന്‍ഡ് കാസിനോ ഹോളിവുഡില്‍ നടന്ന മൂന്ന് മണിക്കൂര്‍ നീണ്ട മത്സരത്തിലാണ് മിസ് മെക്സികോ 69-ാമത് മിസ് യൂണിവേസ്സ് കിരീടം ചുടിയത്.
ബ്രസീലിന്റെ ജൂലിയ ഗാമ ഫസ്റ്റ് റണ്ണറപ്പും പെറുവില്‍ നിന്നുള്ള ജാനിക് മാസെറ്റ സെക്കന്‍ഡ് റണ്ണറപ്പുമായി. ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന അഡിലൈന്‍ കാസ്റ്റിലിനാണ് നാലാമത് എത്തിയത്.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് 2020 ലെ മത്സരം റദ്ദാക്കിയിരുന്നു. ചുവന്ന തിളക്കമുള്ള റെഡ് ഗൗണായിരുന്നു ആന്‍ഡ്രിയ അണിഞ്ഞത്. സോഫ്റ്റവെയര്‍ എഞ്ചിനീയറിങ് ബിരുദധാരിയാണ് ഇരുപത്തിയാറുകാരിയായ ആന്‍ഡ്രിയ. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന മുന്‍സിപ്പല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വുമണ്‍ എന്ന സംഘടനയിലെ സജീവ പ്രവര്‍ത്തകയാണ്. മുന്‍ മിസ് യൂണിവേഴ്സ് സോസിബിനി തുന്‍സിയാണ് ആന്‍ഡ്രിയയെ കിരീടം അണിയിച്ചത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)